Kerala സംസ്ഥാനത്ത് ഇന്ന് മുതല്‍ വ്യാപക മഴക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- by TVC Media --
- 27 Sep 2023 --
- 0 Comments
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് മുതല്‍ വ്യാപക മഴയ്ക്ക് സാധ്യതയെന്നറിയിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, ഒൻപത് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം, മലപ്പുറം, തൃശൂര്‍, കാസര്‍കോട്, കോഴിക്കോട് , കണ്ണൂര്‍ എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
വെള്ളിയാഴ്ച സംസ്ഥാനത്തെ പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ടിന് സാധ്യതയുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. അന്നേ ദിവസം ആന്‍ഡമാന്‍ ഭാഗത്ത് ചക്രവാതച്ചുഴി രൂപപ്പെടുമെന്നും 24 മണിക്കൂറിനകം ഇത് ന്യൂനമര്‍ദമായി മാറുമെന്നും അറിയിപ്പിലുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് മഴ ശക്തമാകുന്നത്.
Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS