Kerala കരിപ്പൂർ വിമാനത്താവളം: നവീകരിച്ച റൺവേ മുഴുവൻസമയ സർവീസുകൾക്കായി തുറന്നുകൊടുത്തു

കരിപ്പൂർ വിമാനത്താവളത്തിലെ റൺവേയുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികൾ പൂർത്തിയായി. നിലവിൽ, നവീകരിച്ച റൺവേ മുഴുവൻ സമയ സർവീസുകൾക്കായി തുറന്നുകൊടുത്തിട്ടുണ്ട്. ഇതോടെ, പ്രവർത്തനസമയം 24 മണിക്കൂറായി പുനസ്ഥാപിച്ചു. നേരത്തെ നവീകരണ ജോലികൾ നടക്കുന്നതിനാൽ പകൽ 10.00 മണി മുതൽ വൈകിട്ട് 6.00 മണി വരെ റൺവേ അടച്ചിട്ടിരുന്നു. ഈ സമയമാണ് അറ്റകുറ്റപ്പണി പൂർത്തിയായതോടെ പുനക്രമീകരിച്ചിരിക്കുന്നത്.

ജനുവരി 15 മുതലാണ് നവീകരണ പ്രവർത്തനങ്ങൾ നടത്താനായി കരിപ്പൂർ വിമാനത്താവളത്തിന്റെ റൺവേ ഭാഗികമായി അടച്ചിട്ടത്. ഇതോടെ വിമാന സർവീസുകൾ രാത്രികാലത്തേക്ക് മാത്രമായി ചുരുക്കിയിരുന്നു,  ആറ് മാസമെടുത്താണ് റൺവേയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT