Kerala വയനാട് വഴിയുള്ള മൈസൂർ യാത്ര ഒഴിവാക്കണം: ഇരിട്ടി- കൂട്ടുപുഴ റോഡ് വഴി യാത്ര ചെയ്യാമെന്ന് അധികൃതർ

 മൈസൂരിലേക്ക് വയനാട് വഴിയുള്ള യാത്ര ഒഴിവാക്കണമെന്ന് അറിയിച്ച് കണ്ണൂർ ജില്ലാ ഭരണകൂടം. വയനാട് വഴി പോകുന്നതിന് പകരമായി ഇരിട്ടി- കൂട്ടുപുഴ റോഡ് ഉപയോഗിക്കണമെന്നാണ് നൽകിയിരിക്കുന്ന നിർദേശം.

താമരശ്ശേരി ചുരം വഴി അത്യാവശ്യ വാഹനങ്ങൾക്ക് ഒഴികെയുള്ളവയ്ക്ക് കഴിഞ്ഞ ദിവസം മുതൽ തന്നെ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടായിരുന്നു. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിലാണിത്. ഗതാഗത നിയന്ത്രണമേർപ്പെടുത്തിയിരിക്കുന്നത് ചുരത്തിൽ ഗതാഗത തടസമുണ്ടാകാതിരിക്കാനാണ്.

മുണ്ടക്കൈ രക്ഷാപ്രവർത്തന സാമഗ്രികൾ എത്തിക്കുന്നതിനും, ചുരത്തിലൂടെ സഞ്ചാരപാതയൊരുക്കാനുമാണ് നടപടി. അതേസമയം, താമരശ്ശേരി ചുരം പാതയിലെ രണ്ടാം വളവിന് താഴെ കഴിഞ്ഞ ദിവസം രാത്രി പത്ത് മീറ്ററിലധികം നീളത്തിൽ വിള്ളലുണ്ടായിരുന്നു. ഇതേത്തുടർന്ന് ഭാരവാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടായിരുന്നു. 

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT