Kerala നെഹ്റു ട്രോഫി വള്ളം കളി ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പന ആരംഭിച്ചു
- by TVC Media --
- 24 Jul 2023 --
- 0 Comments
ആലപ്പുഴ: 69-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പനയുടെ ഉദ്ഘാടനം പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ. നിര്‍വഹിച്ചു. സൗത്ത് ഇന്ത്യന്‍ ബാങ്ക്, ടിക്കറ്റ് ജീനി, പേ ടി.എം ഇന്‍സൈഡര്‍ എന്നിവ മുഖേനയാണ് ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന. കൂടുതല്‍ സ്ഥാപനങ്ങളെ ഉടന്‍ ഉള്‍പ്പെടുത്തും.
റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ എന്‍.ടി.ബി.ആര്‍. സെക്രട്ടറിയായ സബ് കളക്ടര്‍ സൂരജ് ഷാജി, സൗത്ത് ഇന്ത്യന്‍ ബാങ്ക് ചീഫ് മാനേജര്‍ എ. ലക്ഷ്മി, തട്ടാമ്പള്ളി ബ്രാഞ്ച് മാനേജര്‍ എസ്. ലക്ഷ്മി, കെ.ജി. വിനോദ് തുടങ്ങിയവര്‍ പങ്കെടുത്തു.
https://nehrutrophy.nic.in/pages-en-IN/online_ticket.php, https://feebook.southindianbank.com/FeeBookUser/kntbr എന്നീ ലിങ്കുകള്‍ വഴി ടിക്കറ്റെടുക്കാം.
ടൂറിസ്റ്റ് ഗോള്‍ഡ് (നെഹ്‌റു പവിലിയന്‍) - 3000 രൂപ, ടൂറിസ്റ്റ് സില്‍വര്‍ (നെഹ്‌റു പവിലിയന്‍) - 2500 രൂപ, റോസ് കോര്‍ണര്‍ (കോണ്‍ക്രീറ്റ് പവിലിയന്‍) - 1000 രൂപ, വിക്ടറി ലൈന്‍ (വൂഡന്‍ ഗാലറി)- 500 രൂപ, ഓള്‍ വ്യൂ (വൂഡന്‍ ഗാലറി) - 300 രൂപ, ലേക് വ്യൂ (വൂഡന്‍ ഗാലറി) - 200 രൂപ, ലോണ്‍-100 രൂപ എന്നിങ്ങനെയാണ് വിവിധ ടിക്കറ്റുകളുടെ നിരക്ക്.
Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS