Kerala എന്റെ കേരളം പ്രദർശന വിപണന മേള: ബീച്ചിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു
- by TVC Media --
- 08 May 2023 --
- 0 Comments
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് മെയ് 12 മുതൽ 18 വരെ കോഴിക്കോട് ബീച്ചിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.’യുവതയുടെ കേരളം, കേരളം ഒന്നാമത്’ എന്ന തലക്കെട്ടിൽ സംഘടിപ്പിക്കുന്ന മേള സർക്കാരിന്റെ വികസന കുതിപ്പിന്റെ നേർക്കാഴ്ചയാകും. പവലിയൻ, ഫുഡ്‌കോർട്ട്, അമ്യൂസ്മെന്റ് പാർക്ക് എന്നിവയ്ക്കുള്ള ഒരുക്കങ്ങളാണ് പുരോഗമിക്കുന്നത്.
സംസ്ഥാന സർക്കാരിന്റെ വികസന, ക്ഷേമ നേട്ടങ്ങൾ, വിവിധ മേഖലകളിൽ നേടിയ അംഗീകാരങ്ങൾ, വികസന സംരംഭങ്ങൾ എന്നിവ പ്രമേയമാക്കിയുള്ള പ്രദർശനങ്ങളും വിവിധ വകുപ്പുകളുടെ സേവനങ്ങൾ, പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവ ലഭ്യമാക്കുന്ന സ്റ്റാളുകളും മേളയിൽ ഉണ്ടാകും. കൂടാതെ വാണിജ്യ സ്റ്റാളുകളും മേളയുടെ ഭാഗമാകും. ടൂറിസം, സഹകരണം, കൃഷി, വ്യവസായം, ഐ ടി, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിലെ പുരോഗതി വ്യക്തമാക്കുന്ന പ്രത്യേക പവലിയനുകൾ മേളയുടെ ആകർഷണമാകും, ദേശീയ അന്തർദേശീയ തലത്തിൽ ശ്രദ്ധ പിടിച്ചുപറ്റിയ പ്രശസ്ത കലാകാരന്മാർ അണിനിരക്കുന്ന കലാ – സാംസ്‌കാരിക പരിപാടികളും മത്സരങ്ങളും വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ സെമിനാറുകളും മേളയുടെ ഭാഗമായി നടക്കും.
Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS