Kerala കേരള തീരത്ത് ഇന്ന് ഉയർന്ന തിരമാലയ്ക്ക് സാധ്യത
- by TVC Media --
- 13 Sep 2023 --
- 0 Comments
കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.8 മുതൽ 2.0 മീറ്റർ വരെയും തെക്കൻ തമിഴ്നാട് തീരങ്ങളിൽ 1.6 മുതൽ 2.0 മീറ്റർ വരെയും ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിർദേശം നൽകി. മത്സ്യബന്ധന യാനങ്ങളുടെയും ഉപകരണങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.
Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS