Kerala സൂചിപ്പാറ നാളെ തുറക്കും; പ്രവേശനം ദിവസം 500 പേർക്ക് മാത്രം
- by TVC Media --
- 31 Oct 2024 --
- 0 Comments
മേപ്പാടി: എട്ട് മാസത്തിലേറെയായി അടഞ്ഞുകിടക്കുന്ന സൂചിപ്പാറ വിനോദസഞ്ചാര കേന്ദ്രം വെള്ളിയാഴ്ച വീണ്ടും തുറക്കും. ഹൈകോടതിയുടെ കർശന നിബന്ധനകൾക്ക് വിധേയമായിട്ടാണ് കേന്ദ്രം തുറന്നു പ്രവർത്തിക്കുക, ദിവസം 500 പേർക്ക് മാത്രമേ പ്രവേശനാനുമതിയുള്ളു.
പ്രവേശനഫീസിലും വർധന വരുത്തിയിട്ടുണ്ട്. കാട്ടാനയുടെ ആക്രമണത്തിൽ കുറുവ ദ്വീപിലെ വനം ജീവനക്കാരൻ മരണപ്പെട്ടതിനെത്തുടർന്ന് ഹൈകോടതിയാണ് ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചിടാൻ ഉത്തരവിട്ടത്. തുടർന്ന് ഫെബ്രുവരി 18 മുതൽ സൂചിപ്പാറ ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചിട്ടിരിക്കുകയായിരുന്നു.
Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS