Kerala സം​സ്ഥാ​ന​ത്ത് നി​പ ഭീ​തി​ അകലുന്നു; ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞവർ രോഗ മുക്തരായി

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് നി​പ ബാ​ധി​ച്ച് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന ര​ണ്ട് പേ​രു​ടെ ഫ​ലം നെ​ഗ​റ്റീ​വ്. ആ​ദ്യം രോ​ഗം ബാ​ധി​ച്ച് മ​രി​ച്ച മ​രു​തോ​ങ്ക​ര സ്വ​ദേ​ശി എ​ട​വ​ല​ത്ത് മു​ഹ​മ്മ​ദി​ന്‍റെ ഒ​മ്പ​ത് വ​യ​സു​ള്ള മ​ക​ന്‍റെ​യും ഭാ​ര്യാ​സ​ഹോ​ദ​ര​ന്‍റെയും ഫ​ല​മാ​ണ് നെ​ഗ​റ്റീ​വാ​യ​ത്,  നി​പ സ്ഥി​രീ​ക​രി​ച്ച ഒ​ന്‍​പ​ത് വ​യ​സു​കാ​ര​ന്‍ ദി​വ​സ​ങ്ങ​ളോ​ളം തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞ ശേ​ഷ​മാ​ണ് ആ​രോ​ഗ്യ​നി​ല വീ​ണ്ടെ​ടു​ത്ത​ത്.  

കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ കഴിയുന്ന ഇരുവരും ഇ​ന്ന് ആ​ശു​പ​ത്രി വി​ടു​മെ​ന്നാ​ണ് വി​വ​രം,  ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് 30നാ​ണ് മു​ഹ​മ്മ​ദ് നി​പ ബാ​ധി​ച്ച് മ​രി​ച്ച​ത്. പ​നി ഉ​ള്‍​പ്പ​ടെ​യു​ള്ള ല​ക്ഷ​ണ​ങ്ങ​ള്‍ രൂ​ക്ഷ​മാ​യ​തി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു മ​ര​ണം. എ​ന്നാ​ല്‍ സ​മാ​ന ല​ക്ഷ​ണ​ങ്ങ​ളോ​ടെ ര​ണ്ടു​പേ​രെ കൂ​ടി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​തോ​ടെ ഡോ​ക്ട​ര്‍​മാ​ര്‍​ക്ക് തോ​ന്നി​യ സം​ശ​യ​മാ​ണ് നി​പ പ​രി​ശോ​ധ​ന​യി​ലേ​ക്ക്  വഴിവെച്ചത്.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT