Kerala പ്ലസ് ടു ഫലം പ്രഖ്യാപിച്ചു
- by TVC Media --
- 25 May 2023 --
- 0 Comments
തിരുവനന്തപുരം : പ്ലസ് ടു പരീക്ഷയിൽ 82.95 ശതമാനം വിജയം. പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. റെഗുലർ വിഭാഗത്തിൽ 3,76,135 കുട്ടികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 3,12,005 പേർ ഉന്നത പഠനത്തിന് യോഗ്യത നേടി. സേ ഇംപ്രൂവ്മെന്റ് പരീക്ഷ ജൂൺ 21 മുതൽ നടക്കും. നാല് മണി മുതൽ വെബ്സൈറ്റിലും മൊബൈൽ ഫോൺ ആപ്ലിക്കേഷനിലും ഫലമറിയാം.
3,12,005 പേർ ഉന്നത പഠനത്തിന് യോഗ്യത നേടി. ഇത്തവണ വിജയശതമാനം 0.92% കുറഞ്ഞു. സയന്സ് ഗ്രൂപ്പിൽ 87.31% വിജയം നേടി. ഹുമാനിട്ടീസ് - 71.93% വും കൊമേഴ്സ് - 82.75% വും വിജയം നേടി. സർക്കാർ സ്കൂൾ - 79.19% വിജയം സ്വന്തമാക്കി. എയ്ഡഡ് സ്കൂളുകൾ 86.31% വിജയവും ആൺ എയ്ഡഡ് സ്കൂളുകൾ - 82.70% വിജയവും സ്പെഷൽ സ്കൂളുകൾ 99.32% വിജയവും കരസ്ഥമാക്കി.
33,815 കുട്ടികൾ എല്ലാ വിഷയങ്ങളും എ പ്ലസ് നേടി. 75.30% ശതമാനം കുട്ടികൾ ടെക്നിക്കൽ ഹയർ സെക്കന്ററി പരീക്ഷയിൽ വിജയിച്ചു. 98 വിദ്യാർത്ഥികൾക്ക് എല്ലാ വിജയങ്ങൾക്കും എ പ്ലസ് ലഭിച്ചു. കലാമണ്ഡലത്തിലെ വിജയശതമാനം- 89.06% ആണ്. രണ്ട് പേർക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു.
Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS