Kerala ക​രി​പ്പു​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഈ ​മാ​സം 28 മു​ത​ല്‍ രാ​ത്രി സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കും

കോ​ഴി​ക്കോ​ട്: ക​രി​പ്പു​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഈ ​മാ​സം 28 മു​ത​ല്‍ രാ​ത്രി സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ക്കും. റ​ണ്‍​വേ റീ ​കാ​ര്‍​പ്പ​റ്റിം​ഗ് പൂ​ര്‍​ത്തി​യാ​യ​തോ​ടെ​യാ​ണ് മു​ഴു​വ​ന്‍ സ​മ​യ സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്,  റ​ണ്‍​വേ റീ​കാ​ര്‍​പ്പ​റ്റിം​ഗി​നു പു​റ​മേ ഗ്രേ​ഡിം​ഗ് ജോ​ലി കൂ​ടി പൂ​ര്‍​ത്തി​യാ​യ​തോ​ടെ​  മു​ഴു​വ​ന്‍ സ​മ​യ സ​ര്‍​വീ​സ് തു​ട​ങ്ങാ​ന്‍ തീരുമാനിക്കുകയായിരുന്നു.

റീ ​കാ​ര്‍​പ്പ​റ്റിം​ഗ് പ്ര​വൃ​ത്തി​ക​ളെ തു​ട​ര്‍​ന്ന് നി​ല​വി​ൽ പ​ക​ല്‍ സ​മ​യ​ത്ത് മാ​ത്ര​മാ​ണ് ക​രി​പ്പുരി​ല്‍ നി​ന്നും സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്. ഈ ​മാ​സം 28 മു​ത​ല്‍ 24 മ​ണി​ക്കൂ​ര്‍ സ​ര്‍​വീ​സ് തു​ട​ങ്ങും.

ഇ​ത് സം​ബ​ന്ധി​ച്ച അ​റി​യി​പ്പ് വി​മാ​ന​ക്ക​മ്പ​നി​ക​ള്‍​ക്ക് ന​ല്‍​കി​യി​ട്ടു​ണ്ട്,  ഇ​തോ​ടെ വി​മാ​ന​ക്ക​മ്പ​നി​ക​ളു​ടെ ശൈ​ത്യ​കാ​ല ഷെ​ഡ്യൂ​ളു​ക​ളി​ലും മാ​റ്റം വ​രും.

 

 

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT