Kerala മലപ്പുറത്ത് വഴിക്കടവിൽ ഒരാൾക്ക് എച്ച്‍ വൺ എൻ വൺ സ്ഥിരീകരിച്ചതായി റിപ്പോർട്ട്

മലപ്പുറം: മലപ്പുറം വഴിക്കടവിൽ ഒരാൾക്ക് എച്ച്‍ വൺ എൻ വൺ സ്ഥിരീകരിച്ചതായി വിവരം. ഇന്ന് പഞ്ചായത്ത് ഹാളിൽ യോഗം ചേരും. രോഗ നിയന്ത്രണത്തിന്‍റെ ഭാഗമായാണ് യോഗം ചേരുന്നത്,  രോഗ ലക്ഷണങ്ങൾ ഉണ്ടായാൽ ഉടൻ തന്നെ വിദഗ്ധ സഹായം തേടണമെന്നാണ് നിർദേശം.

ജലദോഷം, പനി, ചുമ, കഫക്കെട്ട് തുടങ്ങിയവയാണ് രോഗ ലക്ഷണങ്ങൾ. ആരോഗ‍്യവകുപ്പ് അധികൃതർ അറിയിച്ചിട്ടുള്ളത് ഏതെങ്കിലും തരത്തിലുള്ള രോഗ ലക്ഷണങ്ങൾ ഉണ്ടായാൽ ഉടൻ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ വിദഗ്ദ സഹായം തേടണമെന്നാണ്.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT