Kerala സാങ്കേതിക തകരാർ കാരണം തിരുവനന്തപുരം വിമാനത്താവളത്തിൽ വിമാനം അടിയന്തരമായി തിരിച്ചിറക്കി
- by TVC Media --
- 13 May 2023 --
- 0 Comments
സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ വിമാനം അടിയന്തരമായി തിരിച്ചിറക്കി. ഇന്ന് പുലർച്ചെ തിരുവനന്തപുരത്തു നിന്നും ദോഹയിലേക്ക് പോയ ഖത്തർ എയർവേയ്സാണ് തിരിച്ചിറക്കിയത്. വിമാനം പറന്നുയർന്ന ശേഷം വിമാനത്തിനുള്ളിലെയും പുറത്തെയും മർദ്ദം നിയന്ത്രിക്കുന്ന പ്രഷർ സംവിധാനത്തിൽ തകരാർ അനുഭവപ്പെട്ടതിനെ തുടർന്നാണ് അടിയന്തര ലാൻഡിംഗ് നടത്തിയത്.
പ്രഷർ സംവിധാനത്തിൽ സംശയം തോന്നിയ പൈലറ്റ് വിമാനം തിരിച്ചിറക്കണമെന്നാവശ്യപ്പെട്ട് എയർ ട്രാഫിക് കൺട്രോൾ ടവറിലേക്ക് സന്ദേശം അയക്കുകയായിരുന്നു. ലാൻഡിംഗ് സമയത്തെ അപകടസാധ്യത ഒഴിവാക്കാൻ വിമാനത്തിലെ ഇന്ധനം കടലിൽ ഒഴുകി കളഞ്ഞു. ഏകദേശം അഞ്ച് മണിക്കൂറോളം പറക്കാനുള്ള ഇന്ധനമാണ് കടലിൽ ഒഴുക്കിയത്.
വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ തിരിച്ചിറക്കിയതിനുശേഷം വിദഗ്ധർ പരിശോധന നടത്തി. തുടർന്ന് പ്രഷർ സംവിധാനത്തിന് കാര്യമായ പ്രശ്നമില്ലെന്ന് ഉറപ്പാക്കിയ ശേഷം യാത്രക്കാരുമായി വീണ്ടും ദോഹയിലേക്ക് സർവീസ് ആരംഭിക്കുകയായിരുന്നു.
Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS