Kerala നാളെ സംസ്ഥാനത്ത് പൊതു അവധി: സർക്കാർ ഓഫീസുകള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകം
- by TVC Media --
- 10 Oct 2024 --
- 0 Comments
തിരുവനന്തപുരം: നാളെ സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായാണ് നടപടി. നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാത്രമായിരുന്നു.
പൊതു അവധി നൽകിയിരിക്കുന്നത് പൂജ വയ്പ്പിൻ്റെ ഭാഗമായാണ്, ഇത് എല്ലാ സർക്കാർ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബാധകമാണ്, മുഖ്യമന്ത്രിയുടെ നിർദേശം നെഗോഷ്യബിൾ ഇൻസ്ട്രമെൻറ് ആക്ടനുസരിച്ച് അവധി പ്രഖ്യാപിക്കാനാണ്, അവധി ബാങ്കുകൾക്കും ബാധകമാണ്.
ഒക്ടോബർ 10ന് വൈകിട്ടാണ് ഇത്തവണ പൂജവയ്‌പ്പ്. ഇത്തവണ രണ്ട് ദിവസങ്ങളിലായി സൂര്യോദയത്തിന് തൃതീയ വരുന്നതിനാലാണ് അഷ്ടമി സന്ധ്യയ്ക്ക് 10ന് വൈകുന്നേരം പൂജവയ്ക്കുന്നത്. സാധാരണ ദുർഗാഷ്ടമി ദിവസം സന്ധ്യയ്ക്കാണ് പൂജ വയ്ക്കാറ്.
വിദ്യാഭ്യാസ മന്ത്രിക്ക് അധ്യാപക സംഘടനയായ നാഷണൽ ടീച്ചേഴ്സ് യൂണിയൻ 11 കൂടി അവധി വേണമെന്നാവശ്യപ്പെട്ട് നിവേദനം നൽകിയിരുന്നു. അവധി അനുവദിച്ചത് ഇതിൻ്റെ അടിസ്ഥാനത്തിലാണ്.
Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS