Kerala വയനാട് ചുരത്തിലെ നവീകരണം: ഗതാഗത നിയന്ത്രണം തുടങ്ങി
- by TVC Media --
- 08 Oct 2024 --
- 0 Comments
വൈത്തിരി: വയനാട് ചുരത്തിലെ നവീകരണപ്രവൃത്തി മൂലമുള്ള ഗതാഗത നിയന്ത്രണം തുടങ്ങി. വലുതും ഭാരം കയറ്റിയതുമായ വാഹനങ്ങൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഒക്ടോബർ ഏഴു മുതൽ 11 വരെ പ്രവൃത്തി നടക്കുന്ന പകൽ സമയങ്ങളിലുമാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്.
വളവുകളിലെ കുഴികൾ അടക്കുക, ടാറിങ്, ഇന്റർലോക്ക് കട്ടകൾ ബലപ്പെടുത്തുക തുടങ്ങിയ പണികളാണ് നടക്കുന്നത്. അടിവാരം മുതൽ ലക്കിടി വരെയാണ് അറ്റകുറ്റപ്പണി നടക്കുന്നത്. ഒന്ന്, ആറ്, ഏഴ്, എട്ട് വളവുകളിൽ കുഴികൾ അടക്കുകയും രണ്ട്, നാല് വളവുകളിലെ ഇന്റർലോക്ക് കട്ടകൾ താഴ്ന്നുപോയത് ലെവലാക്കുകയുമാണ് ചെയ്യുക.
Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS