Kerala മലപ്പുറം നിപ ബാധിച്ച് മരിച്ച കുട്ടിയുടെ പുതിയ റൂട്ട് മാപ്പ് പുറത്തിറക്കി ആരോഗ്യവകുപ്പ്
- by TVC Media --
- 22 Jul 2024 --
- 0 Comments
മലപ്പുറം: നിപ ബാധിച്ച് മലപ്പുറത്ത് മരണപ്പെട്ട കുട്ടിയുടെ വിശദമായ പുതിയ റൂട്ട് മാപ്പ് പുറത്തിറക്കി ആരോഗ്യവകുപ്പ്. ഈ റൂട്ട് മാപ്പിലുള്ള സ്ഥലങ്ങളിൽ ഈ സമയങ്ങളിൽ ഉണ്ടായിരുന്നവർ ആരോഗ്യവകുപ്പിന്‍റെ നിപ കൺട്രോൾ റൂമിൽ വിവരമറിയിക്കണമെന്നാണ് ആരോഗ്യ വകുപ്പ് നിർദേശിച്ചിരിക്കുന്നത്. നിപ സ്ഥിരീകരിച്ച് മരണപ്പെട്ടത് പാണ്ടിക്കാട് സ്വദേശിയായ 14കാരനാണ്.
നേരത്തെ പ്രസിദ്ധീകരിച്ചിരുന്നത് കുട്ടി ജൂലൈ 11 മുതല്‍ 15വരെ പോയ സ്ഥലങ്ങളുടെ റൂട്ട് മാപ്പ് ആയിരുന്നു. ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് ജൂലൈ 11 മുതല്‍ ജൂലൈ 19വരെയുള്ള വിശദമായ റൂട്ട് മാപ്പ് ആണ്. ഇന്ന് പരിശോധിക്കുന്നത് ഹൈറിസ്കിലുള്ള 13പേരുടെ സാമ്പിളുകളാണ്.
9 പേരുടെ സാംപിൾ പരിശോധിക്കുന്നത് കോഴിക്കോട്ടും, 4 പേരുടേത് തിരുവനന്തപുരത്തുമാണ്. നിലവിൽ സമ്പർക്ക പട്ടികയിലുള്ളത് 350 പേരാണ്. ഇതിൽ ഹൈറിസ്‌ക്ക് വിഭാഗത്തിലുള്ളത് 101 പേരാണ്. സമ്പർക്ക പട്ടികയിൽ 68 ആരോഗ്യ പ്രവർത്തകരും ഉണ്ട്. നിലവിൽ കുട്ടിയുടെ മാതാപിതാക്കൾക്ക് രോഗലക്ഷണങ്ങളില്ല.
Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS