Kerala തെരുവ് നായ ശല്യം; കോഴിക്കോട് ആറു സ്കൂളുകൾക്ക് അവധി

കോഴിക്കോട്:  തെരുവ് നായ കടിക്കാതിരിക്കാൻ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. കോഴിക്കോട് കൂത്താളി പഞ്ചായത്തിലെ ആറു സ്കൂളുകൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

അക്രമകാരിയായ തെരുവുനായ്ക്കളെ പിടികൂടാൻ സാധിക്കാത്ത സാഹചര്യത്തിലാണ് അവധി. ഇന്നലെ വൈകിട്ട് കൂത്താളിയിൽ നാല് പേർക്ക് നായയുടെ കടിയേറ്റിരുന്നു. ഈ സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചത്,  പഞ്ചായത്താണ് അവധി നൽകിയത്.  അംഗനവാടികൾക്കും അവധി ബാധകമാണ്. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായ പണികളും നിർത്തിവച്ചു. 

 നിലവിൽ സംസ്ഥാനത്ത്  തെരുവുനായയുടെ ആക്രമണം കാരണം കുട്ടികൾക്ക് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. കഴിഞ്ഞ കുറെ നാളുകളായി ഈ  മേഖലയിൽ തെരുവ് നായ ശല്യം രൂക്ഷമാണെന്നാണ് നാട്ടുകാർ പറയുന്നത്.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT