Kerala സംസ്ഥാനത്ത് ജൂലൈ മാസവും ഡെങ്കി പടരും; മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം കൂടി ഡെങ്കിപ്പനി പടരുമെന്ന് ആരോഗ്യവകുപ്പ്. ഈ വർഷം ജൂണിൽ മാത്രം 6006 രോഗികളാണ് ഡെങ്കിപ്പനി ലക്ഷണങ്ങളാൽ ചികിത്സ തേടിയത്.

എന്നാൽ ഇതിൽ 1806 പേർക്കേ ഔദ്യോഗികമായി ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുള്ളൂ ബാക്കിയുള്ളവരുടെ ഫലം പുറത്തുവന്നിട്ടില്ല. 27 പേരാണ് ജൂൺ മാസത്തിൽ മാത്രം ഡെങ്കിപ്പനി ലക്ഷണങ്ങളോടെ മരിച്ചത്.

സംസ്ഥാനത്ത് ഡെങ്കിയുടെ നാല് വകഭേദങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 80 ശതമാനം ആളുകൾക്കും നേരത്തേ തന്നെ ഡെങ്കി വന്നുപോയെന്നാണ് ആരോഗ്യവകുപ്പിന്റെ അനുമാനം.

ഇവർക്ക് വീണ്ടും ഏതെങ്കിലും ഒരു ടൈപ്പ് ഡെങ്കി വന്നാൽ ഗുരുതര സ്ഥിതി ഗുരുതരമാകും. ജൂലൈ മാസത്തിലും ഡെങ്കി കേസുകൾ കൂടുമെന്ന് തന്നെയാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൂട്ടൽ. കാലവർഷം കൂടി കനക്കുന്നതോടെ രോഗികളുടെ എണ്ണം വൻ തോതിൽ വർധിക്കും. സംസ്ഥാനത്ത് നിലവിൽ 138 ഡെങ്കി ഹോട്ട്‌സ്‌പോട്ടുകളുണ്ട്.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT