Kerala സംസ്ഥാനത്ത് ജൂലൈ ആറ് മുതല്‍ ഒമ്പത് വരെ റേഷന്‍ കടകള്‍ തുറക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായി നാല് ദിവസം റേഷന്‍ കടകള്‍ അടഞ്ഞു കിടക്കും. ജൂലൈ 6 മുതല്‍ 9 വരെ 14,000ത്തോളം റേഷന്‍ കടകള്‍ ആണ് അടച്ചിടുക. രണ്ട് അവധി ദിവസങ്ങളും റേഷന്‍ വ്യാപാരികളുടെ ജൂലൈ 8, 9 തീയതികളിലെ കടയടപ്പ് സമരവുമാണ് നാല് ദിവസം തുടര്‍ച്ചയായി അടഞ്ഞു കിടക്കാന്‍ ഇടയാക്കുന്നത്.

കെ ടി പി ഡി എസ് ആക്ട് കാലോചിതമായി മാറ്റം വരുത്തുക, റേഷന്‍ വ്യാപാരി ക്ഷേമനിധി കാര്യക്ഷമമായി പരിഷ്‌കരിക്കുക, കിറ്റ് കമ്മീഷന്‍ വിതരണത്തിനായുള്ള കോടതിവിധി നടപ്പിലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് റേഷന്‍ വ്യാപാരികളുടെ സമരം.

ജൂണ്‍ മാസത്തിലെ റേഷന്‍ വിതരണം ജൂലൈ 5 വരെ നീട്ടിയിരിക്കുന്നതിനാല്‍ ജൂലൈ 6 റേഷന്‍ കടകള്‍ക്ക് അവധിയാണ്.രാപ്പകല്‍ സമരത്തോട് സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കില്‍ സെപ്റ്റംബര്‍ മാസം മുതല്‍ അനിശ്ചിതകാല സമരത്തിന് തുടക്കമിടാനാണ് റേഷന്‍ ഡീലേഴ്‌സ് കോര്‍ഡിനേഷന്‍ സംസ്ഥാന കമ്മറ്റിയുടെ തീരുമാനം.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT