Kerala പത്താംതരം തുല്യതാ കോഴ്സിന് രജിസ്റ്റര്‍ ചെയ്യാം

സംസ്ഥാന സാക്ഷരതാ മിഷന്റെ പത്താംതരം തുല്യതാ കോഴ്സിലേക്ക് സൂപ്പര്‍ ഫൈനോടുകൂടി നവംബര്‍ 30 വരെ രജിസ്റ്റര്‍ ചെയ്യാം. ഏഴാം തരം വിജയിച്ച 17 വയസ്സ് പൂര്‍ത്തിയായവര്‍ക്ക്് രജിസ്റ്റര്‍ ചെയ്യാം. 1950 രൂപ ഫീസും സൂപ്പര്‍ ഫൈനായി 250 രൂപയും അടയ്ക്കണം.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നടപ്പിലാക്കുന്ന പത്താമുദയം പദ്ധതിയില്‍ ഉള്‍പ്പെടുന്നവര്‍ ഫീസ് നല്‍കേണ്ടതില്ല. ഒരു വര്‍ഷമാണ് പഠന കാലാവധി. താല്പര്യമുള്ളവര്‍ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായോ ജില്ലാ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസുമായോ ബന്ധപ്പെടണം. ഫോണ്‍ 0497 2707699.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT