ലഹരി ഉപയോഗം; ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ വൻവർധന കൊ​ച്ചി: ല​ഹ​രി ഉ​പ​യോ​ഗ​ത്തെ തു​ട​ർ​ന്ന് ജി​ല്ല​യി​ൽ ചി​കി​ത്സ തേ​ടു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന

കൊ​ച്ചി: ല​ഹ​രി ഉ​പ​യോ​ഗ​ത്തെ തു​ട​ർ​ന്ന് ജി​ല്ല​യി​ൽ ചി​കി​ത്സ തേ​ടു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന. ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം നാ​ലു വ​ർ​ഷ​ത്തി​നി​ടെ 18000ത്തോ​ളം പേ​രാ​ണ് വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി​യ​ത്.

മ​ദ്യം, മ​യ​ക്കു​മ​രു​ന്ന് തു​ട​ങ്ങി​യ വി​വി​ധ ല​ഹ​രി വ​സ്തു​ക്ക​ളു​ടെ അ​മി​ത ഉ​പ​യോ​ഗം മൂ​ലം മാ​ന​സി​ക-​ആ​രോ​ഗ്യ​സ്ഥി​തി വ​ഷ​ളാ​യി ചി​കി​ത്സ തേ​ടി​യ​വ​രാ​ണി​വ​ർ. ഓ​രോ വ​ർ​ഷ​വും ഇ​വ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​യാ​ണെ​ന്ന​തി​ന് പു​റ​മെ സം​സ്ഥാ​ന​ത്ത് ത​ന്നെ ഇ​ക്കാ​ര്യ​ത്തി​ൽ ഒ​ന്നാ​മ​തും ജി​ല്ല​യാ​ണ്. ഇ​ക്കൂ​ട്ട​ത്തി​ൽ ആ​രോ​ഗ്യ​സ്ഥി​തി വ​ഷ​ളാ​യി ചി​കി​ത്സ​ക്കി​ടെ അ​ഞ്ചു​പേ​ർ മ​ര​ണ​പ്പെ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ചി​കി​ത്സ തേ​ടി​യ​ത് 17,163 പേ​ർ

ജി​ല്ല​യി​ൽ അ​മി​ത ല​ഹ​രി ഉ​പ​യോ​ഗ​ത്തെ തു​ട​ർ​ന്ന് നാ​ലു വ​ർ​ഷ​ത്തി​നി​ടെ ചി​കി​ത്സ തേ​ടി​യ​ത് 17,163 പേ​രാ​ണ്. ക​ഴി​ഞ്ഞ മാ​ർ​ച്ച് 15 വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​ര​മാ​ണി​ത്. 2021ൽ 2940 ​പേ​രും 2022ൽ 4052 ​പേ​രും 2023ൽ 4102 ​പേ​രും ക​ഴി​ഞ്ഞ വ​ർ​ഷം 5357 പേ​രും ഈ ​വ​ർ​ഷം മാ​ർ​ച്ച് 15വ​രെ 712 പേ​രും ജി​ല്ല​യി​ൽ ചി​കി​ത്സ തേ​ടി​യി​ട്ടു​ണ്ട്.

നി​ല​വി​ലെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ ചി​കി​ത്സ തേ​ടി​യ​ത് ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ്. ഇ​ക്കാ​ല​യ​ള​വി​ൽ ല​ഹ​രി ഉ​പ​യോ​ഗം മൂ​ലം ആ​രോ​ഗ്യ​സ്ഥി​തി വ​ഷ​ളാ​യി ജി​ല്ല​യി​ൽ അ​ഞ്ചു​പേ​ർ മ​രി​ക്കു​ക​യും ചെ​യ്തു. സ​ർ​ക്കാ​ർ ക​ണ​ക്കു​ക​ൾ പ്ര​കാ​രം 2021ൽ ​മൂ​ന്ന്​ പേ​രും 2022, 2023 വ​ർ​ഷ​ങ്ങ​ളി​ൽ ഓ​രോ​രു​ത്ത​ർ വീ​ത​വു​മാ​ണ് മ​രി​ച്ച​ത്.

വി​ല്ല​നാ​യി ചി​കി​ത്സ സൗ​ക​ര്യ​ങ്ങ​ളി​ലെ അ​പ​ര്യാ​പ്ത​ത

ജി​ല്ല​യി​ൽ ല​ഹ​രി ഉ​പ​യോ​ഗ​വും അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളും വ​ർ​ധി​ക്കു​മ്പോ​ഴും ആ​നു​പാ​തി​ക​മാ​യി ചി​കി​ത്സ സൗ​ക​ര്യ​മി​ല്ലെ​ന്ന​താ​ണ് ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്. ആ​രോ​ഗ്യ​വ​കു​പ്പി​ന് കീ​ഴി​ൽ നി​ല​വി​ൽ ജി​ല്ല​യി​ൽ ല​ഹ​രി മോ​ച​ന ചി​കി​ത്സ ന​ൽ​കു​ന്ന​ത് എ​റ​ണാ​കു​ളം, മൂ​വാ​റ്റു​പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​ക​ളി​ലാ​ണ്.

മൂ​വാ​റ്റു​പു​ഴ​യി​ൽ എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ വി​മു​ക്തി പ​ദ്ധ​തി​യു​മാ​യി ചേ​ർ​ന്നാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. എ​ന്നാ​ൽ, ഇ​വി​ട​ങ്ങ​ളി​ൽ കി​ട​ത്തി​ച്ചി​കി​ത്സ​ക്ക് അ​ട​ക്കം മ​തി​യാ​യ സൗ​ക​ര്യ​മി​ല്ലെ​ന്നാ​ണ് പ​രാ​തി. മാ​ത്ര​വു​മ​ല്ല ഡോ​ക്ട​ർ​മാ​ര​ട​ക്ക​മു​ള്ള ജീ​വ​ന​ക്കാ​രു​ടെ കു​റ​വു​മൂ​ലം പ​ല​പ്പോ​ഴും ഇ​വി​ട​ങ്ങ​ളി​ൽ ചി​കി​ത്സ മു​ട​ങ്ങു​ന്ന​തും പ​തി​വാ​ണ്.

സ​ജീ​വ​മാ​ക്കി ബോ​ധ​വ​ത്ക​ര​ണ​വും നി​യ​മ​ന​ട​പ​ടി​യും

ജി​ല്ല​യി​ൽ ല​ഹ​രി മാ​ഫി​യ​ക്കെ​തി​രെ ബോ​ധ​വ​ത്ക​ര​ണ​വും നി​യ​മ ന​ട​പ​ടി​യും കാ​ര്യ​ക്ഷ​മ​മാ​ക്കാ​നാ​ണ് എ​ക്സൈ​സ്, പൊ​ലീ​സ് വ​കു​പ്പു​ക​ളു​ടെ തീ​രു​മാ​നം. വി​വി​ധ സാ​മൂ​ഹി​ക സാം​സ്കാ​രി​ക സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ബോ​ധ​വ​ത്ക​ര​ണം കാ​ര്യ​ക്ഷ​മ​മാ​ക്കി​യി​ട്ടു​ണ്ട്.

ഇ​തോ​ടൊ​പ്പം എ​ൻ​ഫോ​ഴ്സ്​​മെ​ന്‍റ്​ ന​ട​പ​ടി​യും കാ​ര്യ​ക്ഷ​മ​മാ​ക്കി​യ​തോ​ടെ ഒ​ന്ന​ര​മാ​സ​ത്തി​നി​ടെ നൂ​റ്റ​മ്പ​തോ​ളം പേ​രാ​ണ് ല​ഹ​രി​യു​മാ​യി വി​വി​ധ അ​ന്വേ​ഷ​ണ സം​ഘ​ങ്ങ​ളു​ടെ വ​ല​യി​ലാ​യ​ത്.

സ്​പോർട്സാണ് ലഹരി: പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും

കാ​ക്ക​നാ​ട്: ല​ഹ​രി​യു​ടെ ഉ​പ​യോ​ഗം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ൽ വി​പു​ല​മാ​യ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കാ​ൻ തീ​രു​മാ​നം. ല​ഹ​രി വി​രു​ദ്ധ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തി​നാ​യി ചേ​ർ​ന്ന ജി​ല്ലാ​ത​ല അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ജി​ല്ല സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ നേ​തൃ​ത്വ​ത്തി​ൽ ‘സ്പോ​ർ​ട്സാ​ണ് ല​ഹ​രി’ ആ​ശ​യം മു​ൻ​നി​ർ​ത്തി​യാ​ണ് പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

അ​വ​ലോ​ക​ന യോ​ഗം പി.​വി. ശ്രീ​നി​ജി​ൻ എം​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ല്ലാ പ​ഞ്ചാ​യ​ത്തി​ലും ജ​ന​കീ​യ സ​മി​തി​ക​ൾ രൂ​പ​വ​ത്​​ക​രി​ച്ച് പൊ​തു​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ പ്ര​ചാ​ര​ണം സം​ഘ​ടി​പ്പി​ക്ക​ണ​മെ​ന്ന് എം.​എ​ൽ.​എ നി​ർ​ദ്ദേ​ശി​ച്ചു. ജി​ല്ല​യി​ൽ ഇ​റി​ഗേ​ഷ​ൻ, വാ​ട്ട​ർ അ​തോ​റി​റ്റി തു​ട​ങ്ങി വി​വി​ധ വ​കു​പ്പു​ക​ളു​ടെ ഭൂ​മി​ക​ൾ കാ​ടു​പി​ടി​ച്ച് കി​ട​ക്കു​ന്നു​ണ്ട്. ഇ​വ വൃ​ത്തി​യാ​ക്കി ക​ളി​ക്ക​ള​മാ​യി ന​ൽ​ക​ണ​മെ​ന്ന് ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ മ​നോ​ജ് മൂ​ത്തേ​ട​ൻ പ​റ​ഞ്ഞു. ഏ​പ്രി​ൽ 30വ​രെ ല​ഹ​രി​ക്കെ​തി​രെ വ​ലി​യ കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ക്ക​ണ​മെ​ന്ന് ക​ല​ക്ട​ർ എ​ൻ.​എ​സ്.​കെ. ഉ​മേ​ഷ് നി​ർ​ദേ​ശി​ച്ചു.

‘ല​ഹ​രി​ക്കെ​തി​രെ ഒ​രു ഗോ​ൾ’ എ​ന്ന പേ​രി​ൽ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കും. കൊ​ച്ചി കോ​ർ​പ​റേ​ഷ​ൻ വി​ദ്യാ​ഭ്യാ​സ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ വി.​എ. ശ്രീ​ജി​ത്, ജി​ല്ല സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ്​ ഡോ.​ജെ. ജേ​ക്ക​ബ്, സെ​ക്ര​ട്ട​റി ടി.​പി. റോ​യ്, മു​ൻ പ്ര​സി​ഡ​ന്‍റ്​ വി.​എ. സ​ക്കീ​ർ ഹു​സൈ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT