Kerala ടിക്കറ്റിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് കൊച്ചി മെട്രോ

കൊച്ചിയിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ഐഎസ്എൽ മത്സരം നടക്കുന്നതിനാൽ മെട്രോ അധിക സമയ സർവീസ് നടത്തും, രാത്രി 11.30 വരെയാണ് സർവീസ്‍ നടത്തുക. രാത്രി 10 മുതൽ ടിക്കറ്റ് ചാർജിൽ 50 ശതമാനം ഇളവ് ഏർപ്പെടുത്തിയിട്ടുണ്ട്,  ജെഎൽഎൻ സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽനിന്ന് ആലുവ ഭാഗത്തേക്കും എസ്എൻ ജങ്ഷനിലേക്കും അധിക മെട്രോ സർവീസുകൾ നടത്തും.

ഐഎസ്എൽ മത്സരത്തിന് കണികളാകാൻ മെട്രോയിൽ യാത്ര ചെയ്യുന്നവർക്ക് മത്സരശേഷം തിരികെ യാത്ര ചെയ്യുന്നതിനായുള്ള ടിക്കറ്റും മുൻകൂട്ടി എടുക്കാനുള്ള സൗകര്യവും മെട്രോയിലുണ്ട്,  തൃശൂർ, മലപ്പുറം ഭാഗത്തുനിന്ന് വരുന്നവർക്ക് ആലുവ മെട്രോ സ്റ്റേഷനിലെ പാർക്കിങ് സ്ഥലത്ത് ബസുകളും കാറുകളും പാർക്ക് ചെയ്ത ശേഷം മെട്രോയിൽ സ്റ്റേഡിയം ഭാഗത്തേക്ക് യാത്ര ചെയ്യാൻ സാധിക്കും.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT