Kerala 9 ജില്ലകളിൽ മഴ മുന്നറിയിപ്പ്: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരും
- by TVC Media --
- 25 Jun 2024 --
- 0 Comments
ഇന്നും സംസ്ഥാനത്ത് അതിശക്തമായ മഴ തുടരാൻ സാധ്യതയെന്ന് പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്, ലഭിച്ചിരിക്കുന്ന മുന്നറിയിപ്പ് മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും മലയോര മേഖലയിലും മഴ കനക്കാൻ സാധ്യതയെന്നാണ്.
ഇന്ന് മഴ മുന്നറിയിപ്പുള്ളത് 9 ജില്ലകളിലാണ്. ഓറഞ്ച് അലർട്ടുള്ളത് കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ്. യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത് എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം,കോഴിക്കോട് വയനാട് ജില്ലകളിലാണ്. നാളെ മഴ മുന്നറിയിപ്പുള്ളത് 9 ജില്ലകളിലാണ്. മണിക്കൂറിൽ പരമാവധി 60 മുതൽ 65 കിലോമീറ്റർ വരെ കാലവർഷക്കാറ്റിൻ്റെ വേഗത തെക്കൻ കേരള തീരത്ത് ശക്തിയാർജ്ജിച്ചിരിക്കുകയാണ്.
അപ്രതീക്ഷിത മഴയ്ക്ക് മലയോര മേഖലകളിലടക്കം പലയിടങ്ങളിലും സാധ്യതയുണ്ട്. മഴയോടൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്, അതിനാൽ, പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നാണ് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിരിക്കുന്നത്. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് മോശം കാലാവസ്ഥ,ഉയർന്ന തിരമാലയ്ക്കുള്ള സാധ്യത എന്നിവ മൂലം തുടരുന്നതായിരിക്കും.
Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS