Kerala മത്സ്യത്തൊഴിലാളി അപകട ഇന്‍ഷ്വറന്‍സ് അവസാന തീയതി നീട്ടി
- by TVC Media --
- 11 Apr 2023 --
- 0 Comments
കൊല്ലം: മത്സ്യഫെഡിന്റെ മത്സ്യത്തൊഴിലാളി വ്യക്തിഗത അപകട ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ചേരുന്നതിനുള്ള അവസാന തീയതി ഏപ്രില്‍ 28 ഉച്ചയ്ക്ക് ഒരു മണി വരെ നീട്ടിയതായി ജില്ലാ മാനേജര്‍ അറിയിച്ചു. പ്രീമിയം തുക 510 രൂപയും ഇന്‍ഷ്വറന്‍സ് ആനുകൂല്യം 10 ലക്ഷം രൂപയുമാണ്. മത്സ്യഫെഡുമായി അഫിലിയേറ്റ് ചെയ്ത പ്രാഥമിക സഹകരണ സംഘങ്ങളില്‍ അംഗങ്ങളായവര്‍ക്കും, സംഘത്തില്‍ രജിസ്റ്റര്‍ ചെയ്ത സ്വയം സഹായ ഗ്രൂപ്പിലെ അംഗങ്ങള്‍ക്കും, സഹകരണ സംഘങ്ങളില്‍ അംഗങ്ങളായിട്ടില്ലാത്തവര്‍ക്ക് താത്കാലിക അംഗത്വമെടുത്തും പദ്ധതിയില്‍ ചേരാം. പ്രായപരിധി 18നും 70നും മധ്യേ. എല്ലാ മത്സ്യത്തൊഴിലാളി ഗ്രൂപ്പുകളും അവരുടെ വള്ളത്തിലെ/ ബോട്ടിലെ മുഴുവന്‍ തൊഴിലാളികളെയും, എസ് എച്ച് ജി ഗ്രൂപ്പുകള്‍ എല്ലാ അംഗങ്ങളെയും ഇന്‍ഷ്വര്‍ ചെയ്യേണ്ടതാണ്. ഫോണ്‍: 9526041229, 9526041178, 9526041293, 9526041324, 9526041325, 9633945358.
Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS