Kerala മഴ: 203 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു; 7844 പേരെ മാറ്റിപ്പാർപ്പിച്ചു

കനത്ത മഴയെത്തുടർന്നു സംസ്ഥാനത്ത് ഇതുവരെ 2340 കുടുംബങ്ങളിലെ 7844 പേരെ മാറ്റിപ്പാർപ്പിച്ചു. 203 ദുരിതാശ്വാസ ക്യാംപുകളിലായാണ് ഇവരെ മാറ്റിപ്പാർപ്പിച്ചത്. കനത്ത മഴയിൽ സംസ്ഥാനത്ത് ഇതുവരെ 32 വീടുകൾ പൂർണമായും 642 വീടുകൾ ഭാഗീകമായും തകർന്നു.

പത്തനംതിട്ട ജില്ലയിലാണു കൂടുതൽ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്നത്. 70 ക്യാംപുകളിലായി 793 കുടുംബങ്ങളിലെ 2702 കുടുംബങ്ങളെയാണ് ഇവിടെ മാറ്റിപ്പാർപ്പിച്ചത്, കോട്ടയത്ത് 69 ദുരിതാശ്വാസ ക്യാംപുകളിലായി 675 കുടുംബങ്ങളിലെ 2133 പേരെ മാറ്റിപ്പാർപ്പിച്ചു, ആലപ്പുഴയിൽ 39 ക്യാംപുകളിലായി 687 കുടുംബങ്ങളിലെ 2405 പേരെയും മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT