വേടന്റേത് നല്ല ആശയമുള്ള വരികളെന്ന് ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി; ‘മനുഷ്യനെ ഭിന്നിപ്പിക്കുന്നതിനെതിരായ ഏത് പ്രതികരണവും എന്നും പ്രസക്തം’

കോഴിക്കോട്: വേടൻ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം പുതിയ കാലത്ത് ഏറ്റവും പ്രസക്തമാണെന്ന് സമസ്ത എപി വിഭാഗം നേതാവും പ്രാസംഗികനുമായ ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി. കുഞ്ഞുങ്ങളെ മുഴുവൻ സ്വാധീനിച്ച വ്യക്തിയാണ് വേട​നെന്നും അദ്ദേഹത്തിന്റെ വരികൾ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം പുതിയ കാലത്ത് ഏറെ പ്രസക്തമാണെന്നും കോട്ടപ്പടി ടൗൺ സുന്നി മസ്‌ജിദിൽ നടത്തിയ പ്രഭാഷണത്തിൽ ഇബ്രാഹിം സഖാഫി പറഞ്ഞു

‘മുസ്‌ലിം സമുദായത്തിന് വേടനെന്ന് പറഞ്ഞാൽ ഇന്ത്യയിലുള്ള ഏത് സംഗതിയെപ്പോലെയുമാണ്, പ്രത്യേകം പ്രോത്സാഹിപ്പിക്കേണ്ടതോ, രംഗത്തിറക്കേണ്ടതോ ആയ ആളല്ല. വലിയൊരു തലമുറയെ അദ്ദേഹം സ്വാധീനിച്ചുകൊണ്ടിരിക്കുകയാണ്. ഏഴായിരം പേർക്കിരിക്കാവുന്ന ഗ്രൗണ്ടിൽ വിദ്യാർഥികളും വിദ്യാർഥിനികളും അടങ്ങുന്ന പതിനായിരക്കണക്കിനാളുകളാണ് മണിക്കൂറുകളോളം വേടനെ കാത്തിരിക്കുന്നത്. വേടന്റെ പിന്നിലുളളവരെ പ്രത്യേകം പഠിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം സമുദായത്തെ പ്രതിസ്ഥാനത്ത് നിർത്തുന്നുണ്ട് എന്‍.ആര്‍ മധുവിനെപ്പോലുള്ളവര്‍. അതിന് ആരും മെനക്കെടേണ്ട. അത്തരം ദിവാസ്വപ്‌നങ്ങളൊന്നും ആരും കാണേണ്ട. കുഞ്ഞുങ്ങളെ മുഴുവൻ സ്വാധീനിച്ച വ്യക്തിയാണ് വേടൻ. അദ്ദേഹം മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം പുതിയ കാലത്ത് ഏറ്റവും പ്രസക്തമാണ്. ഈ ജന്മിത്ത വ്യവസ്ഥയെ അദ്ദേഹം ശക്തമായി വിമർശിച്ചുകൊണ്ടിരിക്കുന്നു. നല്ല ആശയമുള്ള വരികൾ കൊണ്ട് ജാതി-ജന്മിത്ത വ്യവസ്ഥയെ അദ്ദേഹം ചോദ്യം ചെയ്തുകൊണ്ടിരിക്കുന്നു.

നിങ്ങൾ ഉന്നതകുലജാതന്മാർ ഒന്നുമല്ലെന്നും അങ്ങനെയാണെങ്കിൽ തന്നെ ഒരു ചുക്കുമില്ലെന്നും (അദ്ദേഹത്തിന്റെ ഭാഷ ഞാൻ ഉപയോഗിക്കുന്നില്ല) അദ്ദേഹം പാടുന്നു. ഇത് പലരേയും അലോസരപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഇപ്രകാരം അദ്ദേഹം പലപല കാര്യങ്ങളെയും ചോദ്യം ചെയ്തുകൊണ്ടിരിക്കുന്നു. ഹിരൺ ദാസ് മുരളി എന്ന തൃശൂർ സ്വദേശി, വേടൻ എന്ന പേര് പിന്നീട് സ്വീകരിച്ചതാണ്. അദ്ദേഹത്തിന്റെ അമ്മ ശ്രീലങ്കക്കാരിയാണ്. ഇതൊക്കെ വെച്ച് തീവ്രവാദത്തിലേക്ക് കൊണ്ടുപോയി അദ്ദേഹത്തെ പൂട്ടാനുള്ള ശ്രമങ്ങളും നടന്നു.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT