Kerala സംസ്ഥാനത്ത് ലോഡ്ഷെഡിംഗ് ഉടൻ ഇല്ല
- by TVC Media --
- 16 Aug 2023 --
- 0 Comments
തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ്ഷെഡിംഗ് ഉടൻ ഏർപ്പെടുത്തില്ല. പ്രതിസന്ധി സാഹചര്യം മറികടക്കാൻ കൂടുതൽ വൈദ്യുതി വാങ്ങും. ജലവൈദ്യുത ഉത്പാദനം കുറച്ചേക്കും. ഹ്രസ്വകാല കരാറിന് വൈദ്യുതി ബോർഡിന്റെ നീക്കം, അതേസമയം കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങുന്ന കാര്യത്തിൽ ചർച്ച നടത്താൻ മന്ത്രി കെ കൃഷ്ണൻകുട്ടി വിളിച്ച ഉന്നതതല യോഗം ഇന്ന് ചേരും.
കടുത്ത വൈദ്യുതി ക്ഷാമത്തിലേക്ക് നീങ്ങുന്നതിനാൽ ലോഡ്ഷെഡിംഗ് നടപ്പാക്കുന്നത് പരിഗണനയിലുണ്ടെന്ന് മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മഴയുടെ ലഭ്യത കൂടിയില്ലെങ്കില്‍ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്നും കെ കൃഷ്ണന്‍കുട്ടി അറിയിച്ചു. കേരളത്തിലെ ഡാമുകളില്‍ നിലവില്‍ വെള്ളമില്ലാത്ത സ്ഥിതിയാണുള്ളത്. ഡാമുകളിൽ സംഭരണശേഷിയുടെ 37% മാത്രം വെള്ളമാണ് ബാക്കിയുള്ളത്.
Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS