Kerala സം​സ്ഥാ​ന​ത്ത് വ​രു​ന്ന മൂ​ന്ന് ദി​വ​സം മ​ഴ കനക്കും; വി​വി​ധ ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വ​രു​ന്ന മൂ​ന്ന് ദി​വ​സം മ​ഴ ക​ന​ക്കു​മെ​ന്ന് മുന്നറിയിപ്പ് നൽകി കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വകുപ്പ്. ന​വം​ബ​ർ 13 മു​ത​ൽ 15 വ​രെ കേ​ര​ള​ത്തി​ൽ ഇ​ടി​മി​ന്ന​ലോ​ടെ മ​ഴ​യു​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​വ​ച​നം. 

ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും കാ​ലാ​വ​സ്ഥാ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കിയിട്ടുണ്ട്. ബു​ധ​നാ​ഴ്ച പ​ത്ത​നം​തി​ട്ട, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. 14നും ​പ​തി​ന​ഞ്ചി​നും പ​ത്ത​നം​തി​ട്ട, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടാ​ണ്.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT