Kerala വൻ തിരമാലകൾ ഉയരുമെന്ന് മുന്നറിയിപ്പ്; ആലപ്പുഴയിൽ മത്സ്യബന്ധനമേഖല സ്തംഭിച്ചു
- by TVC Media --
- 22 Jun 2023 --
- 0 Comments
അമ്പലപ്പുഴ: മീറ്ററുകളോളം ഉയരത്തിൽ തിരമാലകൾക്ക് സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥ ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെത്തുടർന്ന് ആലപ്പുഴ ജില്ലയിൽ മത്സ്യബന്ധന മേഖല സ്തംഭിച്ചു. ആലപ്പുഴ ആറാട്ടുപുഴ മുതൽ പള്ളിത്തോടു വരെയുള്ള തീരങ്ങളിൽ ശക്തമായ കടൽക്കയറ്റം തുടരുകയാണ്. തീരം കവർന്നും മീറ്ററുകളോളം കരയിലേക്കു കയറി. 23 വരെയാണ് മത്സ്യബന്ധന നിരോധനം നിലനിൽക്കുന്നത്.
പല ഭാഗത്തും നടുക്കടലിൽ രൂപം കൊണ്ട കുറ്റൻ തിരമാലകൾ കര ലക്ഷ്യമാക്കി അടിക്കുകയാണ്. തീരത്തോടു ചേർന്നിരുന്ന മത്സ്യബന്ധന ഉപകരണങ്ങൾ സുരക്ഷിത സ്ഥാനത്തേക്കു മാറ്റിയതിനാൽ നാശനഷ്ടങ്ങൾ ഇല്ല.
പുന്നപ്ര വിയാനി തീരത്ത് കടൽഭിത്തിയില്ലാത്ത ഭാഗങ്ങളിൽ താമസിക്കുന്ന കുടുബങ്ങൾ ഭീതിയിലാണ്. ഇവിടെ കടലേറ്റവും ശക്തമാണ്. കടൽ കയറ്റത്തിൽ തീരത്തോടു ചേർന്ന റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞുവീഴാറായി. . ഇവിടെ അടിയന്തരമായി പുലിമുട്ട് നിർമിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS