Kerala കലാഭവൻ മുഹമ്മദ് ഹനീഫ് അന്തരിച്ചു
- by TVC Media --
- 09 Nov 2023 --
- 0 Comments
ചലച്ചിത്ര താരവും മിമിക്രി ആർട്ടിസ്റ്റുമായ കലാഭവൻ മുഹമ്മദ് ഹനീഫ് (58) അന്തരിച്ചു, കലാഭവൻ ട്രൂപ്പിലെ പ്രധാന മിമിക്രി താരമാണ് ഹനീഫ്, നാടകത്തിലൂടെ ആരംഭിച്ച കലാജീവിതമാണ് ഹനീഫിനെ കലാഭവനിൽ എത്തിച്ചത്. നിരവധി സിനിമകളിലും ഹാസ്യ പരിപാടികളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്.
എറണാംകുളം മട്ടാംചേരിയിൽ ഹംസയും സുബൈദയുമാണ് മുഹമ്മദ് ഹനീഫിന്റെ മാതാപിതാക്കൾ. വിദ്യാഭ്യാസത്തിന് ശേഷം ഒരു സെയിൽസ്മാനായി അദ്ദേഹം ജോലിചെയ്തിരുന്നതിനോടൊപ്പം നാടക വേദികളിലും സജീവമായി പ്രവർത്തിച്ചിരുന്നു, നാടകത്തിലൂടെ തുടങ്ങിയ കലാജീവിതം ഹനീഫിനെ കലാഭവനിൽ കൊണ്ടെത്തിച്ചു. പിന്നീട് കലാഭവൻ ട്രൂപ്പിലെ പ്രധാന മിമിക്രി ആർട്ടിസ്റ്റായി അദ്ദേഹം മാറി.
Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS