Kerala സംസ്ഥാനത്തെ 5 മെഡിക്കൽ കോളജുകളിൽ നഴ്സിങ് കോളജ് തുടങ്ങുന്നു

തിരുവനന്തപുരം: കേരളത്തിൽ 5 മെഡിക്കൽ കോളജുകളിൽ നഴ്‌സിംഗ് കോളജുകൾ ആരംഭിക്കാൻ അനുമതി. പത്തനംതിട്ട, ഇടുക്കി, വയനാട്, പാലക്കാട്, കാസർഗോഡ് ജില്ലകളിലാണ് നഴ്സിങ് കോളജ് ആരംഭിക്കുക.

കിടത്തിച്ചികിത്സ ആരംഭിക്കാത്തതും ഇനിയും സ്ഥലം ഏറ്റെടുക്കാത്തതുമായ രണ്ടെണ്ണം ഉൾപ്പെടെ 5 മെഡിക്കൽ കോളജുകളുടെ ഭാഗമായി നഴ്സിങ് കോളജ് ആരംഭിക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. 

5 നഴ്സിങ് കോളജുകളുടെ പ്രവർത്തനത്തിനായി ബജറ്റിൽ 20 കോടി രൂപ നീക്കിവച്ചതിന്റെ ആദ്യപടിയാണിത്. നാഷനൽ മെഡിക്കൽ കമ്മിഷന്റെ അനുമതി ലഭിക്കുന്നതനുസരിച്ച് വയനാട്, കാസർകോട് മെഡിക്കൽ കോളജുകളുടെ പ്രവർത്തനം ആരംഭിക്കുമെന്നാണ് ഉത്തരവിലുള്ളത്. കാസർഗോഡ് കോളേജിന്റെ നിർമാണം എങ്ങുമെത്തിയിട്ടില്ല. കിടത്തിച്ചികിത്സ ആരംഭിച്ചാൽ മാത്രമേ മെഡിക്കൽ കമ്മിഷന്റെ അനുമതി തേടാനാകൂ.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT