Kerala ചെറിയ പെരുന്നാൾ; സർക്കാർ സ്ഥാപനങ്ങൾക്ക് വെള്ളി, ശനി അവധി
- by TVC Media --
- 21 Apr 2023 --
- 0 Comments
കോഴിക്കോട്: പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ശനിയാഴ്ചയും അവധിയായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പെരുന്നാള്‍ പരിഗണിച്ച് ശനിയാഴ്ച അവധി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ടി.വി. ഇബ്രാഹിം എം.എല്‍.എ. ഉള്‍പ്പെടെ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു.
നേരത്തേ വെള്ളിയാഴ്ചയായിരുന്നു അവധി. ഇതോടെ വെള്ളി, ശനി ദിവസങ്ങളില്‍ പൊതു അവധിയായിരിക്കും, തുടര്‍ന്നുള്ള ദിവസം ഞായറാഴ്ച കൂടിയാവുന്നതോടെ ഫലത്തില്‍ മൂന്ന് ദിവസത്തെ അവധി ലഭിക്കും.
Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS