Kerala കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേ ഭാരത് എക്സ്പ്രസ് ഉടൻ സർവീസ് ആരംഭിക്കും
- by TVC Media --
- 20 Sep 2023 --
- 0 Comments
കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേ ഭാരത് എക്സ്പ്രസ് ഉടൻ സർവീസ് ആരംഭിക്കുമെന്ന് സൂചന. ട്രെയിൻ ഉടൻ കേരളത്തിൽ എത്തുമെന്നാണ് അറിയിപ്പ്, സെപ്റ്റംബർ 24-ന് കാസർഗോഡ് - തിരുവനന്തപുരം റൂട്ടിൽ സർവീസ് ആരംഭിക്കും കോട്ടയം പാത ഒഴിവാക്കി ആലപ്പുഴ റൂട്ടിലാകും ട്രെയിനിന്റെ സർവീസെന്നും സൂചനയുണ്ട്.
രാവിലെ ഏഴിന് കാസർഗോട്ട് നിന്ന് ആരംഭിക്കുന്ന ട്രെയിൻ വൈകിട്ട് 3:05-ന് തിരുവനന്തപുരത്ത് എത്തും. 4:05-ന് മടക്കയാത്ര ആരംഭിക്കുന്ന ട്രെയിൻ 11:55-ന് കാസർഗോട്ട് എത്തും. രാജ്യത്തെ മറ്റ് എട്ട് റൂട്ടുകളിലും ഇതേ ദിവസം വന്ദേ ഭാരത് സർവീസുകൾ ആരംഭിക്കുമെന്നും അഭ്യൂഹമുണ്ട്.
Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS