Kerala എസ്‌എസ്എൽസി: സേ പരീക്ഷ ജൂൺ 7 മുതൽ
- by TVC Media --
- 23 May 2023 --
- 0 Comments
ഉപരിപഠന യോഗ്യത നേടാത്ത വിദ്യാർഥികൾക്കുള്ള സേവ് എ ഇയർ (സേ) പരീക്ഷ ജൂൺ 7 മുതൽ 14 വരെ നടക്കും.
ഒരു വിദ്യാർഥിക്ക് പരമാവധി 3 വിഷയത്തിൽ സേ പരീക്ഷ എഴുതാം. എസ്എസ്എൽസി, എസ്എസ്എൽസി(എച്ച്ഐ), ടിഎച്ച്എസ്എൽസി, ടിഎച്ച്എസ്എൽസി(എച്ച്ഐ), എഎച്ച്എസ്എൽസി ഉത്തരക്കടലാസ് പുനർമൂല്യനിർണയം, പകർപ്പ്, സ്ക്രൂട്ടിനി (സൂക്ഷ്മപരിശോധന) എന്നിവയ്ക്ക് sslcexam.kerala.gov.in, slchiexam.kerala.gov.in, thslchiexam.kerala.gov.in, ahslcexam.kerala.gov.in എന്നീ വെബ്സൈറ്റുകൾ മുഖേന 24ന് വൈകിട്ട് 4 വരെ Revaluation/Photocopy/Scrutiny Applications എന്ന ലിങ്കിലൂടെ അപേക്ഷ രജിസ്റ്റർ ചെയ്യണമെന്ന് പരീക്ഷാ സെക്രട്ടറി അറിയിച്ചു.
Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS