Kerala ബാര്‍ബര്‍ ഷോപ്പ് നവീകരിക്കാന്‍ ധനസഹായം
- by TVC Media --
- 07 Oct 2023 --
- 0 Comments
പരമ്പരാഗതമായി ബാര്‍ബര്‍ തൊഴില്‍ ചെയ്തു വരുന്ന ഒ.ബി.സി. വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് തൊഴില്‍ നവീകരണത്തിന് ധനസഹായം നല്‍കുന്നു, ബാര്‍ബര്‍ഷോപ്പ് നവീകരണ പദ്ധതി പ്രകാരമാണ് പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത് , അപേക്ഷകന്റെ കുടുംബ വാര്‍ഷിക വരുമാനം രണ്ടര ലക്ഷം രൂപയില്‍ കൂടരുത് .
പരമാവധി പ്രായപരിധി 60 വയസ്സ് പാസ്‌പോര്‍ട്ട് വലിപ്പത്തിലുള്ള ഫോട്ടോ പതിപ്പിച്ച പൂരിപ്പിച്ച അപേക്ഷയും, അനുബന്ധ രേഖകളും സഹിതം ഷോപ്പ് പ്രവര്‍ത്തിക്കുന്ന സ്ഥലത്തെ പഞ്ചായത്ത് , നഗരസഭാ സെക്രട്ടറിക്ക് ഒക്ടോബര്‍ 31 വരെ സമര്‍പ്പിക്കാം, അപേക്ഷാ ഫോമിന്റെ മാതൃക bcdd.kerala.gov.in എന്ന വെബ് സൈറ്റില്‍ ലഭിക്കും, കൂടുതല്‍ വിവരങ്ങള്‍ക്ക് എറണാകുളം മേഖലാ ഓഫീസുമായി ബന്ധപ്പെടാം 0484 – 2983130
Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS