Kerala ബക്രീദ്; നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി, പുതിയ തിയതി
- by TVC Media --
- 28 Jun 2023 --
- 0 Comments
തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് ഇന്നും നാളെയും സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. സർക്കാർ ഓഫീസുകൾ, പൊതുമേഖല സ്ഥാപനങ്ങൾ, പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്, റേഷൻ കടകൾ, സപ്ലൈകോ സൂപ്പർ മാർക്കറ്റുകൾ എന്നിവ ഇന്ന് തുറന്ന് പ്രവർത്തിക്കും, നാളെ അവധിയാണ്.
മാവേലി സ്റ്റോറുകൾക്ക് ഇന്നും നാളെയും അവധിയാണ്. നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റിയതായി കേരള, എം ജി, കൊച്ചി, കാലടി, കാലിക്കറ്റ്, സാങ്കേതിക, ആരോഗ്യസർവകലാശാലകൾ വ്യക്തമാക്കി.
കേരള സർവകലാശാലയുടെ നാളെത്തെ പരീക്ഷകൾ ഈ മാസം 30, ജൂലൈ 3, 5, 12 തിയതികളിലേക്കാണ് മാറ്റിയത്. കാലിക്കറ്റിന്റേത് ജൂലൈ ആറ്, ഓഗസ്റ്റ് ഏഴ് എന്നീ തിയതികളിലേക്ക് മാറ്റിയിട്ടുണ്ട്. കാലടി, ആരോഗ്യ സർവകലാശാലകളിലെ പരീക്ഷ ജൂലൈ മൂന്നിലേക്കുമാണ് മാറ്റിയത്.
Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS