പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ വെള്ളം കയറി. നി​ർ​മാ​ണ​ത്തി​ലെ അ​ശാ​സ്ത്രീ​യ​ത​യെ​ന്ന് പ​രാ​തി

പ​യ്യ​ന്നൂ​ർ: ശ​ക്ത​മാ​യ മ​ഴ​യി​ൽ പ​യ്യ​ന്നൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക​ക​ത്ത് വെ​ള്ളം ക​യ​റി. ഇ​തോ​ടെ രോ​ഗി​ക​ളും സ​ന്ദ​ർ​ശ​ക​രും ബു​ദ്ധി​മു​ട്ടി​ലാ​യി.  കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ലെ അ​ശാ​സ്ത്രീ​യ​ത​യാ​ണ് ഇ​തി​ന് കാ​ര​ണ​മെ​ന്ന ആ​ക്ഷേ​പ​മു​യ​ർ​ന്നു. ഏ​ഴു​നി​ല​ക​ളു​ള്ള കെ​ട്ടി​ട​ത്തി​ന്റെ, മു​ക​ൾ നി​ല​യി​ൽ​നി​ന്ന് താ​ഴ​ത്തെ നി​ല​വ​രെ റാ​മ്പ് വ​ഴി വെ​ള്ളം ഒ​ഴു​കി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു. ഇ​തി​ലൂ​ടെ എ​ല്ലാ നി​ല​യി​ലും വെ​ള്ള​മെ​ത്തി. ഒ.​പി വി​ഭാ​ഗം പൂ​ർ​ണ​മാ​യി വെ​ള്ള​ത്തി​ലാ​യി​രു​ന്നു.

ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന രോ​ഗി​ക​ൾ​ക്കോ ബ​ന്ധു​ക്ക​ൾ​ക്കോ കെ​ട്ടി​ട വ​രാ​ന്ത​യി​ലൂ​ടെ ന​ട​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. വ​ഴു​തി വീ​ഴാ​നു​ള്ള സാ​ധ്യ​ത​യും ഏ​റെ​യാ​ണ്. കെ​ട്ടി​ട​ത്തി​ന്റെ മു​ക​ൾ​ഭാ​ഗ​ത്ത് വെ​ള്ളം കെ​ട്ടി​നി​ൽ​ക്കു​ന്ന​തും ഭീ​ഷ​ണി​യാ​ണ്. ഏ​റ്റ​വും മു​ക​ളി​ൽ കെ​ട്ടി​യ പാ​ര​പ്പ​റ്റ് ചി​ല​യി​ട​ങ്ങ​ളി​ൽ വി​ണ്ടു​കീ​റി.  കെ​ട്ടി​ട​ത്തി​ന​ക​ത്തേ​ക്ക് വെ​ള്ളം ക​യ​റാ​നി​ട​യാ​യ​ത് നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത കൊ​ണ്ടാ​ണെ​ന്നും ഇ​തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​ൻ സം​വി​ധാ​ന​മു​ണ്ടാ​ക്ക​ണ​മെ​ന്നും ആ​ശു​പ​ത്രി സു​പ്ര​ണ്ട് ഡോ. ​പി.​എം. ജ്യോ​തി​യെ ക​ണ്ട് യു.​ഡി.​എ​ഫ് ജ​ന​പ്ര​തി​നി​ധി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ണി​ച്ച് അ​വ​ർ ആ​രോ​ഗ്യ മ​ന്ത്രി​ക്ക് ഫാ​ക്സ് സ​ന്ദേ​ശ​വും അ​യ​ച്ചു.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT