മൂന്നംഗസംഘം സ്ഥലത്ത് പ്രത്യേക പരിശോധന നടത്തും ദേശീയപാത തകർന്നത് പഠിക്കാൻ എന്‍എച്ച്എഐ വിദഗ്ധസംഘം

മലപ്പുറം: കൂരിയാട് ദേശീയപാത ഇടിഞ്ഞു താഴ്ന്നത് പഠിക്കാൻ എന്‍എച്ച്എഐ വിദഗ്ധസംഘം ഇന്ന് കൂരിയാട് എത്തും. മൂന്നംഗസംഘമാ യിരിക്കും പ്രത്യേക പരിശോധന നടത്തുക. സംഘം നൽകുന്ന റിപ്പോർട്ട് അനുസരിച്ച് ആയിരിക്കും ദേശീയപാത അതോറിറ്റിയുടെ തുടർനടപടി. നിർമ്മാണത്തിൽ അശാസ്ത്രീയത ഇല്ലെന്നാണ് എന്‍എച്ച്എഐയുടെ പ്രാഥമിക നിഗമനം. സംസ്ഥാന പൊതുമരാമത്ത് വകുപ്പും അപകട സ്ഥലത്ത് പരിശോധന നടത്തും. ദേശീയപാത അതോറിറ്റിയോട് വിവരങ്ങൾ തേടാനും മന്ത്രി പൊതുമരാമത്തു സെക്രട്ടറിക്ക് നിർദേശം നൽകിയിട്ടുണ്ട്. കൂരിയാട് ദേശീയാ പാത തകർന്നത് നിർഭാഗ്യകരമായ സംഭവമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചൊവ്വാഴ്ച പ്രതികരിച്ചിരുന്നു. നിർമ്മാണത്തിന്റെ അശാസ്ത്രീയത നേരത്തെ തന്നെ ചൂണ്ടിക്കാണിച്ചതാണെന്നും ശാശ്വത പരിഹാരം ഇല്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്നും പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT