ഇന്ത്യയിൽ കോവിഡ് ബാധിതർ 2000ത്തിലധികം, കൂടുതൽ കേരളത്തിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ഉള്ളത് കേരളത്തിലാണ്.
- by TVC Media --
- 31 May 2025 --
- 0 Comments
ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 2000ത്തിലധികമായി ഉയർന്നു. 2710 കേസുകളാണ് ഇന്ത്യയിലാകെയുള്ളത്. ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ഉള്ളത് കേരളത്തിലാണ്. രണ്ടാംസ്ഥാനത്ത് മഹാരാഷ്ട്രയും അതിന് തൊട്ടുപിന്നിൽ ഡൽഹിയുമാണ് കോവിഡ് രോഗികളുടെ എണ്ണത്തിൽ മുന്നിട്ടുനിൽക്കുന്നത്.
കേരളത്തിലെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ പുറത്തുവിട്ട കണക്കുകൾ അനുസരിച്ച് കേരളത്തിൽ 1,1147 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മഹാരാഷ്ട്രയിൽ 424, ഡൽഹി 294, ഗുജറാത്ത് 223 എന്നിങ്ങനെയാണ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തമിഴ്‌നാട്ടിലും കർണാടകയിലും 148 വീതം കേസുകളും പശ്ചിമ ബംഗാളിൽ 116 കേസുകളുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളിൽ ഭൂരിഭാഗവും ഗുരുതര സ്വഭാവമുള്ളവയല്ലെന്നും പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
.png?updatedAt=1748671325192?tr=w-703,h-500,fo-webp,dpr-1)
Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS