India എയർ ഇന്ത്യയുടെ ഭാഗമാകുന്നു: ഇന്ന് വിസ്താരയുടെ അവസാന സർവ്വീസ്

ന്യൂഡൽഹി: എയർ ഇന്ത്യയുമായുള്ള ലയനം പൂർത്തിയാക്കി വിസ്താര എയർലൈൻസ്. ഇന്നാണ് വിസ്താരയുടെ അവസാന സർവ്വീസ്, അടുത്ത ദിവസം മുതൽ വിസ്താരയുടെ വിമാനങ്ങളുടെ പ്രവർത്തനം എയർ ഇന്ത്യക്ക് കീഴിലായിരിക്കും. ഇതോടെ വ്യോമ​ഗതാ​ഗത വിപണിയിൽ ടാറ്റ പതിന്മടങ്ങ് ശക്തി പ്രാപിക്കുകയാണ്.

വിസ്താരയുടെ അവസാന സർവ്വീസ് ഇന്ന് രാത്രി 10.50ന് മുംബൈയിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെടുന്ന യു കെ 986 വിമാനമാണ്. യാത്രികർക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് കമ്പനി ഉറപ്പുനൽകിയിട്ടുണ്ട്.

നേരത്തെ ബുക്ക് ചെയ്ത വിസ്താര ടിക്കറ്റുകൾ എയർ ഇന്ത്യയിലേക്ക് മാറ്റുകയും, യു കെ എന്ന കോഡിന് പകരം എ ഐ2 എന്ന കോഡ് ഉപയോഗിക്കുകയും ചെയ്യും. വിസ്താരയുടെ 70 വിമാനങ്ങളും ഇനി ഈ കോഡായിരിക്കും ഉപയോഗിക്കുക.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT