ജെയ്ഷെ കമാൻഡർ സെയ്ഫുല്ല ഉൾപ്പെടെ മൂന്ന് പാകിസ്താനി ഭീകരർ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു ജെയ്ഷെ കമാൻഡർ സെയ്ഫുള്ള ഉൾപ്പടെ മൂന്ന് പാകിസ്താനി ഭീകരർ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.

ന്യൂഡൽഹി: ജെയ്ഷെ കമാൻഡർ സെയ്ഫുള്ള ഉൾപ്പടെ മൂന്ന് പാകിസ്താനി ഭീകരർ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. കിഷ്ത്വാർ ജില്ലയിലെ നയ്ഡഗാം വനത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. സെയ്ഫുള്ളക്ക് പുറമേ ഫർമാൻ, ബാഷ എന്നിവരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. മൂവരുടേയും തലക്ക് അഞ്ച് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു.

ഏപ്രിൽ ഒമ്പതിനാണ് സുരക്ഷാസേന പ്രദേശത്ത് ഓപ്പറേഷൻ നടത്തിയത്. അതിരാവിലെ രണ്ട് ഭീകരരെ വധിച്ചു. തുടർന്ന് വെള്ളിയാഴ്ച രാത്രി രണ്ട് പേരെയും കൊലപ്പെടുത്തിയെന്ന് സൈന്യം അറിയിച്ചു.

എലൈറ്റ് 2,5 കമാൻഡോകളും പാരാമിലിറ്ററിയും, സി.ആർ.പി.എഫും സംയുക്തമയാണ് ഓപ്പറേഷൻ നടത്തിയത്. മഞ്ഞുമലനിരകളിലും ഉൾവനത്തിലുമാണ് ഓപ്പറേഷൻ നടത്തിയത്. ഭീകരർക്ക് വേണ്ടിയുള്ള തിരച്ചലിൽ സൈന്യം ഹെലികോപ്ടറുകളും വിന്യസിച്ചിരുന്നു. ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് വലിയ രീതിയിൽ ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

ഉദംപൂർ,കിഷ്ത്വാർ ജില്ലകളിൽ ഭീകരരെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള തെരച്ചിൽ സൈന്യം ഊർജിതമാക്കിയിരുന്നു. ഈ പ്രദേശങ്ങളിലേക്ക് അന്താരാഷ്ട്ര അതിർത്തി വഴി വൻതോതിൽ ഭീകരർ നുഴഞ്ഞുകയറുന്നുണ്ടെന്നാണ് സൈന്യത്തിന്റെ വിലയിരുത്തൽ.

 

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT