India അതിശയിപ്പിക്കുന്ന ഫീച്ചറുകളുമായി പോക്കോ എഫ്5 5ജി സ്മാർട്ട്ഫോൺ വിപണിയിൽ
- by TVC Media --
- 10 May 2023 --
- 0 Comments
ജനപ്രിയ സ്മാർട്ട്ഫോൺ ബ്രാന്റായ പോക്കോ തങ്ങളുടെ പുതിയ സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. പോക്കോ എഫ്5 5ജി (Poco F5 5G) എന്ന ഡിവൈസാണ് കമ്പനി ലോഞ്ച് ചെയ്തിരിക്കുന്നത്. മിഡ് റേഞ്ച് വിഭാഗത്തിൽ വരുന്ന ഈ സ്മാർട്ട്‌ഫോൺ ആകർഷകമായ സവിശേഷതകളുമായിട്ടാണ് വരുന്നത്.
പോക്കോ എഫ്4 എന്ന വിപണിയിലെ ഇളക്കിമറിച്ച സ്മാർട്ട്ഫോണിന്റെ പിൻഗാമിയായിട്ടെത്തുന്ന പോക്കോ എഫ്5 5ജി ഫോൺ 30000 രൂപ വില വിഭാഗത്തിലെ ഏറ്റവും മികച്ച ഫോണായിട്ടാണ് എത്തിയിരിക്കുന്നത്. പോക്കോ എഫ്5 5ജി സ്മാർട്ട്ഫോണിന്റെ 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് ഇന്ത്യയിൽ 29,999 രൂപയാണ് വില. ഈ ഡിവൈസിന്റെ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 33,999 രൂപ വിലയുണ്ട്. ഫോണിന്റെ രണ്ട് വേരിയന്റുകളും മെയ് 16 മുതൽ വിൽപ്പനയ്ക്കെത്തും.
പോക്കോ എഫ്5 5ജിയുടെ വിൽപ്പന ഫ്ലിപ്പ്കാർട്ടിലൂടെ മാത്രമാണ് നടക്കുന്നത്. 5000mAh ബാറ്ററിയാണ് പോക്കോ എഫ്5 5ജി സ്മാർട്ട്ഫോണിലുള്ളത്. 67W ടർബോ ചാർജിങ് സാങ്കേതികവിദ്യയും ഫോണിലുണ്ട്. ഉപയോക്താക്കൾക്ക് അവരുടെ ഫോണുകൾ വെറും 45 മിനിറ്റിനുള്ളിൽ 0 ശതമാനം മുതൽ 100 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയും.
പോക്കോ എഫ്5 5ജി സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് ക്വാൽകോം സ്നാപ്ഡ്രാഗൺ 7+ ജെൻ 2 പ്രോസസറാണ്. മെലിഞ്ഞ ബെസലുകളുള്ള 6.7 ഇഞ്ച് AMOLED ഡിസ്‌പ്ലെയും ഫോണിലുണ്ട്. 67W ടർബോ ചാർജിങ് സപ്പോർട്ടുമായിട്ടാണ് ഈ ഡിവൈസ് വരുന്നത്. 64 എംപി പ്രൈമറി ക്യാമറയുള്ള ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പും പുതിയ ഫോണിൽ പോക്കോ നൽകിയിട്ടുണ്ട്. രണ്ട വേരിയന്റുകളിലും മൂന്ന് കളർ ഓപ്ഷനുകളിലുമാണ് ഫോൺ ലഭ്യമാകുന്നത്.
Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS