India ചന്ദ്രയാന്‍ ലാന്‍ഡ് ചെയ്ത സ്ഥലം ഇനി 'ശിവശക്തി എന്ന് അറിയപ്പെടുമെന്ന് പ്രധാനമന്ത്രി
- by TVC Media --
- 26 Aug 2023 --
- 0 Comments
ബംഗളൂരു: ചന്ദ്രയാൻ 3ന്‍റെ വിക്രം ലാൻഡർ ഇറങ്ങിയ സ്ഥലം ഇനി 'ശിവശക്തി' പോയിന്‍റ് എന്ന് അറിയപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ സ്ഥലം ഇന്ത്യയുടെ ശാസ്ത്രനേട്ടങ്ങളുടെ അടയാളമായിരിക്കുമെന്നും മോദി പറഞ്ഞു.
ചന്ദ്രയാന്‍ 3ന്‍റെ ദൗത്യസംഘത്തെ ബംഗളൂരു ഇസ്ട്രാക്കിലെത്തി അഭിനന്ദിച്ച ശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇത് വെറും നേട്ടമല്ല, ബഹിരാകാശത്തെ ഇന്ത്യയുടെ ശംഖനാദമാണെന്നും ചന്ദ്രയാന്‍ 3 ദൗത്യത്തിന്‍റെ വിജയം ഓരോ ഇന്ത്യക്കാരനും സ്വന്തം നേട്ടം പോലെയാണ് ആഘോഷിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ശാസ്ത്രജ്ഞര്‍ രാജ്യത്തെ ഉയരത്തിലെത്തിച്ചു. വലിയ സന്തോഷത്തിന്റെ നിമിഷങ്ങളാണിത്. ദേശീയ പ്രൗഡി ചന്ദ്രനോളം എത്തിച്ചെന്നും നേട്ടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞര്‍ക്ക് സല്യൂട്ടെന്നും മോദി പറഞ്ഞു, ചന്ദ്രയാന്‍ 2 ക്രാഷ് ലാന്‍ഡ് ചെയ്ത സ്ഥലത്തിന് 'തിരംഗാ പോയിന്‍റ്' എന്ന് പേരിട്ടതായും പ്രധാനമന്ത്രി അറിയിച്ചു.
Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS