India ഭാരത് കണക്ട് വഴിയുള്ള എന്‍പിഎസ് പണമടക്കല്‍ അവതരിപ്പിച്ച് ഭീം റിട്ടയര്‍മെന്‍റ് പ്ലാനിങ് സുഗമമാക്കാന്‍ വഴിയൊരുക്കുന്നു

നാഷണല്‍ പെയ്മെന്‍റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ സമ്പൂര്‍ണ സബ്സിഡിയറിയായ എന്‍പിസിഐ ഭീം സര്‍വീസസ് ഭീം ആപ്പ് വഴിയുള്ള എന്‍പിഎസ് പണമടക്കലിനുള്ള സൗകര്യം അവതരിപ്പിച്ചു.

ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് തങ്ങളുടെ പെന്‍ഷന്‍ വിഹിതം സുഗമമായി അടക്കാനുള്ള അവസരമാണിതിലൂടെ ലഭിക്കുന്നത്. സുഗമമവും സുരക്ഷിതവും താങ്ങാവുന്ന വിധത്തിലുള്ളതുമായ റിട്ടയര്‍മെന്‍റ് സമ്പാദ്യം ലഭ്യമാക്കുന്നതിനായി ഭാരത് കണക്ട് ഉപയോഗിക്കുന്നതാണ് ഈ നീക്കം.

ഭീം ഉപയോക്താക്കള്‍ക്ക് തങ്ങളുടെ നിലവിലുള്ള എന്‍പിഎസ് അക്കൗണ്ടുകളിലേക്ക് എളുപ്പത്തില്‍ പണമടക്കാന്‍ ഇതോടെ സാധിക്കും. സങ്കീര്‍ണമായ വിവരങ്ങള്‍ ഓര്‍ത്തിരിക്കേണ്ട ആവശ്യവും ഇതിലൂടെ ഇല്ലാതാക്കാം. ഉപയോക്താക്കള്‍ക്ക് തങ്ങളുടെ മൊബൈല്‍ നമ്പറും കുറഞ്ഞ വിശദാംശങ്ങളും മാത്രമായി തങ്ങളുടെ പണമടക്കല്‍ നടത്താം.

അതുവഴി റിട്ടയര്‍മെന്‍റ് പ്ലാനിങ് ഏതാനും ക്ലിക്കുകള്‍ മാത്രം കൊണ്ട് വളരെ ലളിതമായി നടത്താം. ഭീം വഴിയുള്ള പണമടക്കലുകള്‍ വെറും ഒരു ബിസിനസ് ദിനം കൊണ്ട് പൂര്‍ണമായി പ്രോസസ്സ് ചെയ്യുകയും നിക്ഷേപിക്കുകയും ചെയ്ത് കൃത്യമായ സമയത്തുള്ള നിക്ഷേപം ഉറപ്പാക്കും.

ഇന്ത്യയിലെ ദശലക്ഷക്കണക്കിനു പേര്‍ക്ക് അത്യാവശ്യ സാമ്പത്തിക സേവനങ്ങള്‍ കൂടുതല്‍ അടുത്തെത്തിക്കുന്ന നിര്‍ണായക നീക്കമാണ് ഭീമില്‍ എന്‍പിഎസ് പണമടക്കല്‍ ലഭ്യമാക്കുന്നതു വഴി നടത്തുന്നതെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ എന്‍ബിഎസ്എല്‍ ചീഫ് ബിസിനസ് ഓഫിസര്‍ രാഹുല്‍ ഹന്‍ഡ പറഞ്ഞു.

ഭീം വഴി നേരിട്ട് എന്‍പിഎസ് പണമടക്കല്‍ നാധ്യമാക്കുന്നതോടെ റിട്ടയര്‍മെന്‍റ് പ്ലാനിങിനായുള്ള സംസ്ക്കാരവും ദീര്‍ഘകാല സുരക്ഷിതത്വവും എല്ലാവരിലും എത്തിക്കാനാവും. കൂടുതല്‍ സ്വാശ്രയമായ രാജ്യത്തിനായുള്ള ശക്തമായ ഒരു ചുവടുവെപ്പാണിത്. കൂടുതല്‍ പേരെ ഔപചാരിക സാമ്പത്തിക സേവനങ്ങളിലേക്ക് എത്തിക്കാനുള്ള പ്രതിബദ്ധതയും ഭീമിനെ സമഗ്ര സാമ്പത്തിക സംവിധാനമാക്കി വളര്‍ത്തിയെടുക്കുന്ന നീക്കവുമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT