India രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില അഞ്ച് മുതല്‍ പത്ത് രൂപ വരെ കുറച്ചേക്കും
- by TVC Media --
- 17 Jan 2024 --
- 0 Comments
ഡല്‍ഹി: അടുത്ത മാസത്തോടെ പെട്രോള്‍ ഡീസല്‍ വില കുറയ്ക്കുന്നത് പൊതുമേഖല എണ്ണ കമ്പനികളുടെ പരിഗണനയിലെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. അസംസ്‌കൃത എണ്ണയുടെ വിലയില്‍ കുറവുണ്ടാകുകയും ലാഭം കുതിച്ചുയരുകയും ചെയ്ത സാഹചര്യത്തിലാണ് ഇന്ധന വില കുറയ്ക്കുന്നത് പരിഗണിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശംകൂടി പരിഗണിച്ചാകും നടപടിയെടുക്കുക.
ക്രൂഡ് ഓയില്‍ വിലയില്‍ ഗണ്യമായ ഇടിവ് വന്നിട്ടും 2022 ഏപ്രില്‍ മുതല്‍ ഇന്ധനവില കാര്യമായ മാറ്റമില്ലാതെ നിക്കുകയാണ്. വിലനിര്‍ണ്ണയത്തില്‍ സമഗ്രമായ അവലോകനം നടക്കുന്നതോടെ അഞ്ച് രൂപ മുതല്‍ പത്ത് രൂപ വരെ ലിറ്ററിന് കുറയുമെന്നാണ് കണക്കാക്കുന്നത്.
Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS