India ഒമാൻ ഇന്ത്യൻ എംബസിയുടെ പേരിൽ തട്ടിപ്പ്,ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

മസ്കത്ത്: ഒമാനിലെ ഇന്ത്യൻ എംബസിയുടെ പേരിൽ നടക്കുന്ന വ്യാജ കോളുകൾക്കെതിരെ ജാഗ്രത അധികൃതർ മുന്നറിയിപ്പ് നൽകി. ഇന്ത്യൻ എംബസിയിൽ നിന്നാണെന്ന് പറഞ്ഞ് ഫോൺ വിളിച്ച് ഇന്ത്യൻ പൗരൻമാരെ സമ്പത്തികമായി ചൂഷണം ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് മുന്നറിയിപ്പ്.

എംബസിയിൽ നൽകിയ ചില രേഖകളിൽ  തെറ്റുകളുണ്ടെന്നും ഇതു ശരിയാക്കാൻ പണം ആവശ്യമുണ്ടെന്നും ഉടന്‍ തുക അടക്കണമെന്നും ആവശ്യപ്പെട്ടാണ് പലർക്കും കാളുകൾ ലഭിക്കുന്നത്.

എന്നാല്‍, ആളുകളില്‍നിന്ന് വ്യക്തിപരമായ വിവരങ്ങളോ പെയ്‌മെന്റുകളോ ഒന്നും തന്നെ ഫോണിലൂടെ ആവശ്യപ്പെടുകയില്ല. അത്തരം കാര്യങ്ങള്‍ യഥാര്‍ഥ ഇ-മെയിലിലൂടെ മാത്രമേ ചോദിക്കുകകയുള്ളുവെന്നും എംബസി അധികൃതര്‍ വ്യക്തമാക്കി.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT