India സൈബർ തട്ടിപ്പിന്റെ കേന്ദ്രമായി ഇന്ത്യ
- by TVC Media --
- 28 Oct 2024 --
- 0 Comments
ന്യൂഡൽഹി: നാല് മാസത്തിനുള്ളിൽ ഇന്ത്യക്കാരിൽ നിന്ന് ഡിജിറ്റൽ അറസ്റ്റിൽ തട്ടിയെടുത്തത് 120.3 കോടി രൂപയോളളം എന്ന് കണക്കുകൾ. ഇന്ത്യയിൽ
വലിയ തോതിൽ സൈബർ തട്ടിപ്പുകൾ പതിവായതിന് പിന്നാലെ ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിനേക്കുറിച്ച് മുന്നറിയിപ്പ് മൻ കീ ബാത്തിലൂടെ നൽകിയിരുന്നു, ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഡിജിറ്റൽ അറസ്റ്റ് രാജ്യത്ത് ദിവസേന വർധിച്ചു വരുകയാണ്.
സൈബർ കോർഡിനേഷൻ സെന്ററിൽ ലഭ്യമാക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ മ്യാൻമർ, ലാവോസ്, കംബോഡിയ എന്നീ രാജ്യങ്ങളിൽ നിന്നാണ് ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് രാജ്യത്ത് പ്രവർത്തിക്കുന്നത് എന്നാണ് റിപ്പോർട്ട്. ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ സൈബർ തട്ടിപ്പുകളിൽ നിന്നായി ആളുകൾക്ക് നഷ്ടമായിരിക്കുന്നത് 1776 കോടി രൂപയോളമാണ്.
2024 ജനുവരി 1 മുതൽ ഏപ്രിൽ 30 വരെയുള്ള കലയാളവിൽ 7.4 ലക്ഷം പരാതിക്കളും, 2023 ൽ 15.56 ലക്ഷം കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2022ൽ 9.66 ലക്ഷം പരാതിക്കളും 2021ൽ 4.52 ലക്ഷം പരാതികളുമാണ് ലഭിച്ചത്. ഡിജിറ്റൽ അറസ്റ്റ്, ട്രേഡിംഗ് തട്ടിപ്പ്, നിക്ഷേപ തട്ടിപ്പ്, ഡേറ്റിംഗ് തട്ടിപ്പ് എന്നിങ്ങനെ നാല് രീതിയിലാണ് സൈബർ തട്ടിപ്പ് പ്രധാനമായും രാജ്യത്ത് നടക്കുന്നത്.
ഡിജിറ്റൽ അറസ്റ്റിൽ മാത്രം തട്ടിയെടുത്തത് 120.3 കോടി രൂപയാണ്. നിക്ഷേപ തട്ടിപ്പിൽ 222.58 കോടി രൂപയും ഡേറ്റിംഗ് തട്ടിപ്പിൽ 13.23 കോടി രൂപയും ട്രേഡിംഗ് തട്ടിപ്പിൽ 1420.48 കോടി രൂപയുമാണ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ പൗരന്മാരിൽ നിന്നും തട്ടിയെടുക്കപ്പെട്ടത്.
Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS