India മൈസൂരുവിൽ പ്ലാസ്റ്റിക് ഉപയോഗത്തിന് നിയന്ത്രണം
- by TVC Media --
- 09 Oct 2023 --
- 0 Comments
ബംഗളൂരു: മൈസൂരുവിൽ പ്ലാസ്റ്റിക് ഉപയോഗത്തിൽ നിയന്ത്രണം ഏർപ്പെടുത്തുന്നു, സിംഗിൾ യൂസ് പ്ലാസ്റ്റിക് (എസ്.യു.പി) ഉപയോഗിക്കുന്നത് നിരോധിച്ചാണ് ഉത്തരവ്, മൈസൂരുവിൽ നടന വന്യജീവി വാരാഘോഷ ചടങ്ങിലാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപനം നടത്തിയത്.
സാംസ്കാരിക- ചരിത്രപാരമ്പര്യമുള്ള മൈസൂരു നഗരത്തെ പ്ലാസ്റ്റിക് മുക്തമാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പറഞ്ഞു, ഇതിന് കൂട്ടായ പരിശ്രമം ആവശ്യമാണെന്നും പ്ലാസ്റ്റിക് കവറുകൾക്ക് പകരം മറ്റു ബദൽ മാർഗങ്ങളെ കുറിച്ച് ജനങ്ങൾ ചിന്തിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS