India 2023 ജൂൺ മാസത്തിലെ ബാങ്ക് അവധികളുടെ പട്ടിക പുറത്തിറക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
- by TVC Media --
- 30 May 2023 --
- 0 Comments
2023 ജൂൺ മാസത്തിലെ ബാങ്ക് അവധികളുടെ പട്ടിക പുറത്തിറക്കിയിരിക്കുകയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ.
ജൂൺ മാസത്തിൽ, പതിവ് വാരാന്ത്യ അവധികൾക്ക് പുറമേ, രഥയാത്ര, ഖർച്ചി പൂജ , ഈദുൽ അസ്ഹ തുടങ്ങിയ ആഘോഷങ്ങൾ കാരണം നിരവധി സംസ്ഥാനങ്ങളിൽ ബാങ്കുകൾ അടഞ്ഞുകിടക്കും.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, എല്ലാ പൊതു അവധി ദിവസങ്ങൾക്ക് പുറമെ , സംസ്ഥാനങ്ങളിൽ ചില പ്രാദേശിക അവധി ദിവസങ്ങളിൽ ബാങ്കുകൾ അടച്ചിരിക്കും. പ്രാദേശിക അവധികൾ തീരുമാനിക്കുന്നത് അതത് സംസ്ഥാന സർക്കാരുകളാണ്.
• ജൂൺ 4, 2023: ഞായറാഴ്ച.
• ജൂൺ 10, 2023: രണ്ടാം ശനിയാഴ്ച.
• ജൂൺ 11, 2023: ഞായറാഴ്ച
• ജൂൺ 15, 2023: രാജസംക്രാന്തിയുടെ പേരിൽ മിസോറാമിലും ഒഡീഷയിലും ബാങ്ക് അവധിയായിരിക്കും
• ജൂൺ 18, 2023: ഞായർ.
• ജൂൺ 20, 2023: രഥയാത്ര ഒഡീഷയിൽ ബാങ്ക് അവധി
• ജൂൺ 24, 2023: നാലാം ശനിയാഴ്ച
• ജൂൺ 25, 2023: ഞായർ
• ജൂൺ 26, 2023: ഖർച്ചി പൂജ ത്രിപുരയിൽ ബാങ്ക് അവധിയായിരിക്കും
• ജൂൺ 28, 2023: ഈദുൽ അസ്ഹ കേരളം, മഹാരാഷ്ട്ര, ജമ്മു കാശ്മീർ എന്നിവിടങ്ങളിൽ ബാങ്ക് അവധി
• ജൂൺ 29, 2023: ഈദുൽ അസ്ഹ പ്രമാണിച്ച് മറ്റ് സംസ്ഥാനങ്ങളിൽ ബാങ്കുകൾക്ക് അവധിയായിരിക്കും, ഈ ദിവസങ്ങളിൽ ബാങ്കുകൾ അവധിയാണെങ്കിലും മൊബൈൽ, ഇന്റർനെറ്റ് ബാങ്കിംഗ് സൗകര്യങ്ങൾ ഉണ്ടായിരിക്കും. എടിഎം വഴി പണം പിൻവലിക്കുകയും ചെയ്യാം.
Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS