India പാസഞ്ചർ വാഹനങ്ങളുടെ വില വർദ്ധനവ് പ്രഖ്യാപിച്ച് ടാറ്റ മോട്ടോഴ്സ്

പാസഞ്ചർ വാഹനങ്ങളുടെ വില വർദ്ധിപ്പിക്കാൻ ഒരുങ്ങി രാജ്യത്തെ പ്രമുഖ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്സ്. റിപ്പോർട്ടുകൾ പ്രകാരം, മെയ് ഒന്ന് മുതലാണ് പാസഞ്ചർ വാഹനങ്ങളുടെ വില വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചത്. 2023- ൽ മൂന്നാം തവണയാണ് ടാറ്റ മോട്ടോഴ്സ് വാഹനങ്ങളുടെ വില വർദ്ധിപ്പിക്കുന്നത്. മോഡലും ട്രിമ്മും അനുസരിച്ച് വില വർദ്ധനവ് പരമാവധി 0.6 ശതമാനമായിരിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. 

വില വർദ്ധിപ്പിക്കുന്നതിനോടൊപ്പം പുതിയ മോഡലുമായി ടാറ്റ മോട്ടോഴ്സ് എത്തിയിട്ടുണ്ട്. ഒട്ടനവധി പ്രീമിയം ഫീച്ചറുകളാണ് ഈ മോഡലിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഇലക്ട്രോണിക്സ് പാർക്കിംഗ് ബ്രേക്ക്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഇലക്ട്രോണിക്സ് സ്റ്റെബിലിറ്റി പ്രോഗ്രാം തുടങ്ങിയ ഫീച്ചറുകൾ ഈ മോഡലിൽ ലഭ്യമാണ്. 16.49 ലക്ഷം രൂപ വില വരുന്ന നെക്സോൺ ഇവി മാക്സ്എക്സ് എം ആണ് വിപണിയിൽ അവതരിപ്പിച്ചത്.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT