India ഡിജിറ്റല്‍ റുപ്പീ (e₹) ആപ്പ് അവതരിപ്പിച്ച് കൊടക് മഹീന്ദ്ര ബാങ്ക്
- by TVC Media --
- 01 Sep 2023 --
- 0 Comments
ആര്‍ബിഐയുടെ സിബിഡിസി പൈലറ്റ് പ്രോജക്ടിന്റെ ഭാഗമായി ഡിജിറ്റല്‍ റുപ്പീ ആപ്ലിക്കേഷനിലൂടെ യുപിഐ ഇന്റർഓപറബിലിറ്റി നടപ്പാക്കി കൊടക് മഹീന്ദ്ര ബാങ്ക് ലിമിറ്റഡ്. e₹ ആപ്പിലൂടെ നിലവിലുള്ള യുപിഐ ക്യുആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്ത് എവിടെയും ഷോപ്പിംഗ് നടത്താൻ സാധിക്കും.
ആദ്യ ഘട്ടത്തിൽ ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കാണ് ആപ്പ് ലഭ്യമാകുന്നത്. ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ വെളിപ്പെടുത്താതെ തന്നെ ഇടപാടുകള്‍ നടത്താനും എളുപ്പത്തില്‍ പണം കൈമാറാനും e₹ ആപ്പ് വഴി സാധിക്കും, ആര്‍ബിഐ നിയന്ത്രണങ്ങള്‍ പ്രകാരം ഇന്ത്യയില്‍ ഡിജിറ്റല്‍ റുപ്പീ നിയമപരമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഇന്റർഓപറബിലിറ്റി സവിശേഷത മെച്ചപ്പെടുന്നതോടെ ആപ്പ് എല്ലാ ഉപഭോക്താക്കൾക്കും ലഭ്യമാകും.
Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS